Friday, June 6, 2008

ഇത്തിരി പെണ്‍ വിഷയം......

മൈന ചേചിയുടെ ലേഖനം വായിച്ച ദിവസമാണ് ഉള്ളില്‍ ഉറങ്ങി കിടന്ന എന്റെ ചില സംസയങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങിയത്. എന്താ ഈ പുരുഷവര്‍ഗതിന്റെ വിചാരം അല്ലെന്കില്‍ വിശ്വാസം ? വയ്നോട്ടം അവരുടെ മാത്രം കുത്തകയോ? ഒരു പെണ്ണും ഒരിക്കലും ഒരു അങിനെ നോക്കില്ല എന്നോ? നമ്മുടെ കവികളും കലാകാരന്മാരും വാനോളം പികഴ്ത്തുന്ന പോലെ സ്ത്രീ എന്നും നമ്ര മുഖിയായി, സുശീലയായി ജീവിക്കുന്നു എന്നോ? എന്കില്‍ പുരുഷകെസരികളെ നിങ്ങള്‍ ഒന്നരിയു നിങ്ങളിലും എത്ര നന്നായി മനോഹരംയി ഒരു ആണിനെ ആഗോപകം വീക്ഷിക്കാന്‍ ഞങ്ങള്ക്ക് കഴിയും., നിങ്ങളിലും എത്ര മനോഹരമായി എന്തിനെ പറ്റിയും പ്രവചനങ്ങള്‍ നടത്താനും പലപോഴും ഞങ്ങള്‍ മാത്രമാണ് മിടുക്കര്‍.
ഒരു പെണ്ണിന്റെ പുറകെ ഒരുപാടു പേര്‍ പരക്കം പായുമ്പോള്‍ ആ പരക്കം പാച്ചില്‍ ദിശ മാറ്റി വിടാന്‍ഞങ്ങള്ക്ക് ദ നിമിഷങ്ങള്‍ മതി .
പ്രിയപ്പെട്ട ആണ്‍ സുഹൃത്തുക്കളെ ഒന്നു മനസിലാക്കുക നിങ്ങളുടെ ചെറിയ ചെറിയ കുശുകുശുപ്പുകളുടെ അര്ത്ഥം പലപോഴും സ്വന്തം വര്‍ഗ്ഗത്തില്‍ ഉള്ളവരിലും എത്രയോ വേഗത്തില്‍ ഞങ്ങള്‍ മനസിലാക്കുന്നു., വളരെ പെട്ടെന്ന് തന്നെ സാരി തുമ്പ് നേരെയക്കുന്നതും , ചുരിദാറിന്റെ ഷാള്‍ വലിചിടുന്നതും അതിനാലാണ് എന്ന് മനസിലാക്കുക..
പക്ഷെ ഒരിക്കലും ഞങ്ങളുടെ മുന വച്ചുള്ള നോട്ടങ്ങള്‍ മനസിലാക്കാന്‍ മൂഡ സ്വര്‍ഗതില ജീവിക്കുന്ന നിങ്ങള്ക്ക് എന്റെ കഴിയാതെ പോകുന്നു?????????

Thursday, June 5, 2008

വെളുത്ത മഞ്ഞ്

മഞ്ഞിനോടെ എനിക്കെന്നും വല്ലാത്ത ഒരുതരം ഇഷ്ടമാണ് ഉണ്ടായിരുന്നത്. അതിന്റെ കാരണം എനിക്കിന്നും അറിയില്ല. കണ്മുന്നില്‍ നില്ക്കുന്ന ആളെ പോലും കാണാന്‍ കഴിയാത്ത ആ മഞ്ഞിളുടെ നടക്കാന്‍ എനിക്ക് ഒരുപാടു ഇഷ്ടമായിരുന്നു.
വെളുത്ത പുക ഉയര്‍ന്നത്‌ പോലെ ഉള്ള ആ മഞ്ഞിന് വല്ലാത്ത ഒരു ആകര്‍ഷണ ശക്തി ഉണ്ടായിരുന്നു. ആ വെളുത്ത മഞ്ഞിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമയിരുന്ന നീണ്ട പതിനഞ്ഞു വര്‍ഷകാലം ഞാന്‍ ജീവിച്ചത്. ആ മഞ്ഞിലുടെയാണ് ഞാന്‍ എന്റെ ആദ്യ വിധ്യലയത്തിലേക്ക് സഞ്ഞരിച്ചത്.
മഞ്ഞിലൂടെ വീശിയടിക്കുന്ന കാറ്റിന് എലതിന്റെയും കുരുമുളകിന്റെയും
ഗന്ധമുണ്ടായിരുന്ന്ഗ്., അതിലുപരിയായി ആ കാറ്റിന് സ്നേഹത്തിന്റെ ഗന്ധമുണ്ടായിരുന്നു, സൌഹൃദതിന്റെയും സമാധാനത്തിന്റെയും അങ്ങനെയങ്ങനെ ഒരുപാടു നന്മകളുടെ ഗന്ധം ഉണ്ടായിരുന്നു. സ്കൂളിലേക്കുള്ള വഴിയില്‍ ശക്തമായി വീശിയടിക്കുന്ന ആ കാറ്റിനെ പിന്തള്ളിയാണ് ഞാന്‍എന്നും നടന്നിരുന്നത്.,
ആ വഴിയുടെ ഓരോ മുക്കും മൂലയും എനിക്ക് സുപരിചിതമായിരുന്നു., ആ വഴിയില്‍ കാണുന്ന മുഖങ്ങളും അങ്ങനെ തന്നെ., അതിലെന്റെ പ്രിയ സുഹൃത്തുകള്‍ ഉണ്ടായിരുന്നു.. ചെറു പുന്ചിരിയിലെ ആത്മ ബന്ധങ്ങലുമുണ്ടായിരുന്നു .
കണ്ടു പരിചയം മാത്രം ഉള്ളവരുണ്ടായിരുന്നു. എല്ലാ മുഖങ്ങളെയും ഞാന്‍ സ്നേഹിച്ചു, അവര്‍ എന്നെയും.....

ശൂളിലെക്കുള്ള വഴിയില്‍ ഒന്‍പതാം തരം വരെ എനിക്ക് കൂട്ടായി ഉണ്ണി ഉണ്ടായിരുന്നു., അതിന് ശേഷം ഞാന്‍ തനിച്ചായി എങ്കിലും അങ്ങനെ തൊമ്മി തുടങ്ങിയത് കുറെ നാളുകള്‍ കൂടി കഴിഞ്ഞാണ്., കാരണം പത്താം താരത്തിനു കുറച്ചു നാള്‍ മുന്പ് വരെ എങ്കിലും
നിക്കായി ചില മിഴികള്‍ കതിരിന്നിരുന്നു പക്ഷെ അവയുടെ എണ്ണം ഞാന്‍ അറിഞ്ഞിരുന്നതിലും ഏറെ ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ്.,
അവിടെ ഞാന്‍ എന്നും ഒരു നല്ല കുട്ടി ആയിരുന്നു, ക്ലാസ്സ് ഫസ്റ്റ് വാങ്ങുന്ന, എല്ലാ പരിപാടിയിലും പന്കെടുക്കുന്ന, എല്ലാവരോടും നന്നായി പേരു മരുനാ ഒരു നല്ല കുട്ടി. എനിക്ക് അവിടെ എല്ലാത്തിനെയും ഒരുപാടു ഇഷ്ടമായിരുന്നു, എപ്പോഴും അങ്ങനെ തന്നെ ., ആ കെട്ടിടങ്ങള്‍, അതിന്റെ പരിസരം, ടീചെര്സ്, സ്ടുടെന്റ്സ് അങ്ങനീങ്ങനെ എല്ലാത്തിനെയും ഞാന്‍ ഒരുപാടു സ്നേഹിച്ചു.,
അവിടെ എനിക്കുണ്ടായിരുന്ന സുഹൃതാക്കള്‍ നിരവധിയയിരുന്നു. അതില്‍ എല്ലാം തുറന്നു പറഞ്ഞിട്ടും ഒന്നും മനസ്സിലകത്തവര്‍ ഉണ്ടയിര്‍ന്നു, ഒന്നും പറയാതെ എന്റെ മുഖത്ത് നിന്നും എല്ലാം വായിച്ചവര്‍ ഉണ്ടായിരുന്നു,
എല്ലാവരെയും ഞാന്‍ സ്നേഹിച്ചു, എന്റെ ചെയ്തികളെ കുട്ടികളികള്‍ ആയി കണ്ടവരും നിരവധി.................
എന്ന് ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി എന്റെ ഡയറി താളുകളിലൂടെ സന്ച്ചരിക്കുമ്പോള്‍ അറിയാതെ ആഗ്രഹിച്ചു പോകുന്നു ആ കളം തിരിച്ചു വന്നിരുന്നു എന്കില്‍.........

Wednesday, June 4, 2008

reminiscence....

Its nothing but the last page of our "reminiscence". a hand book which we just prepared as a memory of the colourful moments we spend there at our "BASELIUS"
""""""
At Last the time has come
Each one to his/her own ways
Bidding farewell to each other

With the realisation that
We are going to miss all of you

We 've spent some of our colourful moments here
We 've painted its walls red
We 've laughed over it
We 've fought over it
We 've been proud of it
And we will never forget "BASELIUS"

മഞ്ഞുകാലം....

മഞ്ഞുകാലതാട് എന്നും ഒരിക്കലും തീരാത്ത പ്രണയമായിരുന്നു എനിക്ക്., ഒരു പക്ഷെ ജീവിതരംഭതിലെ നീണ്ട കുറെ വര്‍ഷങ്ങള്‍ വെളുത്ത മഞ്ഞിന്റെ കമുകിയായി ജീവിച്ചതിനലവം

ഏലം മണക്കുന്ന കാറ്റും എലെലം പാടുന്ന കിളികലുമുള്ള എ കൊച്ചു ഗ്രാം ഓര്‍മയിലെന്നും ഉണര്തുന്നത് ഉറക്കയുള്ള പോട്ടിചിരികളാണ്., കഥയേയും കവിതയെയും പ്രണയിച്ചു കഴിഞ്ഞ എന്റെ ഭൂതകാലം. ഏതോ ഒരു മാധവിക്കുട്ടി കവിതയില്‍ വായിച്ചതു പോലെ ആഴമുള്ള കിണറ്റില്‍ നിന്നും വെള്ളം മെല്ലെ മെല്ലെ കോരി എടുക്കുന്ന പോലെ എ ഓര്‍മകളെ ഉയര്‍ത്തികൊണ്ട്‌ വരുമ്പോള്‍ വീണ്ടും എ മോഹം മനസില്‍ നിരയുകയാണ് " ഞാന്‍ അല്ല ഞങ്ങള്‍ വളരെണ്ടാതില്ലരുന്നു" കേട്ട കവിതകള്‍ ഉറക്കയുരക്കെ ചൊല്ലി, കൈയില്‍ നിറഞ്ഞ കുപ്പി വളകള്‍ കിലുക്കി കട്ടിനോടും കാലത്തോടും പരിഭവിച്ചും., കലഹിച്ചും നടന്ന കൌമാരം., എന്റെ ജലകതിനുമപ്പുരം പെയ്തിറങ്ങിയ മഴയോടയിരുന്നു ആദ്യ പ്രണയം., പിന്നെയും

എന്റെ സ്കൂളിന്റെ പുറകിലെ തോട്ടിലേക്ക്‌ മെല്ലെ പെയ്തിറങ്ങുന്ന മഴയായിരുന്നു ആദ്യമായി എന്നെ അകര്ഷിത് പ്രണയത്തിന്റെയും, സൌഹൃടയതിന്റെയും വര്നഭമായ ലോകത്തിലേക്ക്‌ പരന്നു ഏറന്ങിയപ്പോഴും മഴയോടുള്ള പ്രണയം മാത്രം വല്ലാത്തൊരു തരം ഗൃഹതുരത്വം ആയി എന്റെ ഉള്ളിലെവിടെയോ ഉറങ്ങി കിടന്നിരുന്നു., ജീവിതം എണ്ണ വലിയ പുസ്തകത്തിന്റെ , വായിച്ചാ താളുകള്‍ പലതും അടര്തി മട്ടന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ മഴ മാത്രം വീണ്ടും എന്തോ ..................

സത്യത്തില്‍ പറഞ്ഞു വന്നത് മഞ്ഞിനെ പട്ടിയയിരുന്നു., ഒരു പക്ഷെ ഡിസംബര്‍ മാസത്തില്‍ ജനിച്ചതിനലവും എന്നുമെന്നും വല്ലാത്തൊരു തരം അവെസതോടെയാണ് ഞാന്‍ മഞ്ഞുകാലത്തെ സ്നേഹച്ചത്....... അതു വല്ലാത്ത ഒരു തരം ഭ്രാന്തമായ പ്രനയംയിരുന്ന്നു.,

ചിലപ്പോള്‍ എന്റെ സിരകളെ ഉണ്മാടിപ്പിക്കുന്ന., മറ്റു ചിലപ്പോള്‍ കോരിത്തരിപ്പിക്കുന്ന, ഇനിയും ചിലപ്പോള്‍ എങ്കിലും തളര്‍ത്തുന്ന, ഭ്രാന്തമായ പ്രണയം., അത്രയും സക്തമായി ആരും ഒരിക്കലും എന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നില്ല., ഇനി ഒരു പക്ഷെ ആര്ക്കും അതിന് കഴിയുമെന്ന് തോന്നുന്നതും എല്ലാ.......

Tuesday, June 3, 2008

ദേശാടനം

പലപോഴും ചിന്തകള്‍ കാടു കയറുമ്പോള്‍ എന്റെ മുന്നില്‍ ഉയര്‍ത്തി നില്ക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാകുന്നു ഏത് ഏതാണ്‌ എന്റെ ദേശം?
* ഓര്‍മ ഉറച്ച അന്നേ ഹൃദയത്തിന് ഉള്ളിലേക്ക് അഴ്നിറങ്ങിയ സുഖമുള്ള ഓര്‍മകള്‍ മാത്രം സമ്മാനിച്ച ആ മലയോരമോ ?
* സ്നേഹവും സൌഹൃദവും ഒരുപാടു നോവും നല്കിയ എന്റെ അച്ഛനമ്മംരുടെ വേരുകളുള്ള നാടോ?
* എന്നോ ഒരിക്കല്‍ ഞാന്‍ മോഹിച്ച സൌഹൃദവും, പ്രണയത്തിന്റെ നിരവിധി നിറങ്ങളും സ്വന്തമായി തന്ന നഗരമോ?
* പിന്നെ ഒരു ജീവിതത്തിന്റെ അനുഭവങ്ങള്‍ തന്ന സുഖവാസ കേന്ദ്രമോ?.