Tuesday, September 9, 2008

ഓണം ഒഅനമാവുമ്പോള്‍.,

ഓണക്കാലത്ത്‌, എല്ലാവരും തന്നെ പരസ്പരം ചോദിക്കുന്ന ഒന്നാണ്, ഓണം എവിടം വരെ ആയി എന്നത്?
ഞാനും ആലോചിച്ചു തുടങ്ങിയിരിക്കുന്നു., എന്റെ ഓണത്തെ പറ്റി, ഈ ഓണം പ്രത്യേകത ഉള്ള ഒന്നാണല്ലോ?
എന്റെ അച്ഛന്‍ ഇല്ലാത്ത ആദ്യ ഓണം, ഇനി അങ്ങോട്ട് ഒരിക്കലും എന്റെ ഒപ്പം അച്ഛന്‍ ഉണ്ടാവില്ല എന്ന് അറിയാമെന്കിലും, ഓര്‍മ്മകള്‍ തരുന്ന വേദന വല്ലതതാണ്,
ഓണത്തിനെന്നും പല നിറങ്ങളായിരുന്നു എന്റെ ജീവിതത്തില്‍,
ഒരു കാലത്ത് കോട്ടയം ജില്ലയിലെ ഒരു നാട്ടിന്‍പുറത്ത്‌ ബന്ധുക്കളുമായി, ആഖോഷങ്ങള്‍.,
പിന്നീട് എപോഴോക്കെയോ., മലനാട്ടില്‍ സ്നേഹിക്കാന്‍ മാത്രമറിയുന്ന കുറെ മനുഷരുടെ ഒപ്പം,
പിന്നെ ഞങ്ങള്‍ നാള് പേരും അച്ചാച്ചനും മാത്രമായി, അച്ഛന്റെ പഴംകഥകളും, കെട്ട്, ഇടക്ക് എപോലോക്കെയോ, വന്നു പോകുന്ന അതിഥികളെ സ്വീകരിച്ചു അങ്ങനെ, അങ്ങനെ...,
പിന്നെ പതുക്കെ പതുക്കെ ഓണം ഞങ്ങള്‍ നാലും പേരും മാത്രം അടങ്ങുന്ന ഒരു ചെറു ആഖോഷമായി മാറി.,
അതായതു വിണ്ടിപെട്ടിക്കു മുന്നില്‍ ഇരുന്നു, സിനിമാക്കാരെ കണ്ടു മാത്രം സമയം കളയുന്ന ഒന്നോ രണ്ടോ ദിവസങ്ങള്‍ ആയി മാറി ഓണക്കാലം.,
പക്ഷെ നഷ്ടബോധം തോന്നിയില്ല ഒരിക്കലും കാരണം, ഗൃഹാതുരത സ്മരണകള്‍, നിറഞ്ഞ ഒരു ബാല്യകാലം ഞങ്ങളുടെ ഉള്ളില്‍ ഉണ്ടായിരുന്നു.,
പക്ഷെ എന്ന് കുസിന്‍സ് പലരും., ഓണത്തിന്റെ രണ്ടു ദിവസങ്ങളെ വെറും അവധി ദിവസം എന്ന് പോലും അല്ലാതെ ഒരു വിശ്രമ ദിവസം എന്നപോലെ കൊണ്ടാടുമ്പോള്‍.,

ഓണത്തിന് ടിവിയില്‍ വരുന്ന സിനിമകളെ കുറിച്ചു, ഫോണില്‍ വിളിച്ചു വിവരണങ്ങള്‍ തരുമ്പോള്‍., എന്റെ ഉള്ളില്‍ നിറയുന്ന ചിന്ത മടൂന്നാണ്., ഈ കുട്ടികള്ക്ക് ഓണം എണ്ണ മലയാളിയുടെ ദേശിയ ഉല്‍സവത്തിന്റെ അന്തസത്ത മനസിലാക്കാന്‍ കഴിയുന്നുണ്ടോ?

അവര്ക്കു ഒഅനം എന്നാല്‍ പത്തു ദിവസത്തെ അവധി മാത്രം അല്ലെ?

അതിന് പക്ഷെ കുറ്റം പറയേണ്ടത് ആ പാവങ്ങളെ അല്ലാലോ?

നമ്മുടെ നാടിന്‍റെ ദിനം പ്രതി മാറി കൊണ്ടു ഇരിക്കുന്ന വ്യവസ്ഥിതിയെ അല്ലെ? രാവിലെ അഞ്ചു മണിക്ക് ഉണരുന്ന കുട്ടികള്‍, വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ പല ടീചെര്സിനെ തേടി ഉള്ള പരക്കം പാച്ചില്‍ തുടങ്ങിയാല്‍ പിന്നെ , സ്കൂളും, നീന്തലും ഡാന്‍സും പറ്റും കൂത്തും എല്ലാം കഴിഞ്ഞു കുടനയുമ്പോള്‍ സമയം പത്തു മണിയോട് അടുക്കും, അതെ പോലെ ആഴ്ചയില്‍ ഒരിക്കല്‍ കിട്ടുന്ന ഞായറാഴ്ചയോ?

അന്നും പോകണ്ടേ പാട്ടിനും കൂത്തിനും, ഒരു ദിവസം മുടങ്ങിയാല്‍ അടുത്ത വീട്ടിലെ കുട്ടി കുറച്ചു കുടുതല്‍ പഠിച്ചാലോ? സമ്മാനം അവള്‍ കൊണ്ടുപോയാലോ? പിന്നെ എന്താവും അച്ഛന്റെഅഭിമാനം? അതിലും ഉപരി അമ്മയുടെ പൊങ്ങച്ചം?

അപ്പോള്‍ പിന്നെ മക്കള്‍ അവധി ദിവസങ്ങള്‍ മറയ്ക്കുക തന്നെ., അത് പോലെ ഓണം അവരും കൊണ്ടാടട്ടെ അവരുടെതായ രീതിയില്‍, പക്ഷെ ഒന്നോര്‍ക്കണം, നാളെ ഒരിക്കല്‍ " അയ്യോ എന്റെ പേരകുട്ടികളെ ഒന്നു കാണാന്‍ പോലും കിട്ടുന്നില്ല " എന്ന് പരിഭവം പറയാനും, മക്കള്‍ക്ക്‌ ഒന്നു ഫോണ്‍ ചെയാന്‍ പോലും സമയമില്ല എന്ന് സന്കടപെടനും പോലും നിങ്ങല്ല്ക് അവകാശം ഉണ്ടായിരിക്കില്ല.,

പറഞ്ഞു വന്നത് ഓണത്തെ പറ്റി ആണെന്കിലും ഒന്നു കൂടി പറയാതെ വയ്യ, എന്നും രാവിലെ ഞാന്‍ ഓഫീസിലേക്ക്., ഇറങ്ങുമ്പോള്‍ എന്റെ വേഷവിധാനങ്ങള്‍ എന്റെ അമ്മ ശ്രദ്ധിക്കും, തെറ്റുകള്‍ പറയുകയും തിരുത്തുകയും ചെയും, പക്ഷെ പലപ്പോഴും ഞാന്‍ കാണുന്ന കാഴ്ച മക്കളെ അമ്മമാര്‍ വേഷം കെട്ടിച്ചു വിടുന്നതാണ്,

നിങ്ങളുടെ മകള്‍ സുന്ദരിയയിരിക്കാം, പക്ഷെ എന്തിനവളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു കാഴ്ച വസ്തു ആക്കി മാറ്റുന്നു.,

നമ്മുടെ നാട്ടിലെ പല പീഡന കഥകളും ശ്രദ്ധിച്ചാല്‍ ഒന്നു മനസിലാക്കാം, ഒന്നെന്കില്‍ പെണ്‍കുട്ടിയുടെ അല്ല എങ്കില്‍ അവളുടെ അമ്മയുടെ അശ്രദ്ധ തന്നെ യാണ് അതിന് കാരണം.,

ഏതൊരു വിവാദ വിഷയം ആയതിനാലും , എന്റെ വിഷയത്തില്‍ നിന്നും ഞാന്‍ ഒരുപാടു അകന്നതിനലും നമുക്കു ഓണത്തിലേക്ക് തന്നെ മടങ്ങാം,

ഓണം എണ്ണ ഗൃഹാതുരത്വം നിറഞ്ഞ ഉള്സവകല്‍ം മലയാളിക്ക് നഷ്ടമാകുന്നത് മറ്റൊന്നുംകൊണ്ടല്ല,

എന്തൊക്കെയോ വെട്ടി പിടിക്കാന്‍ ഉള്ള ഒട്ടതില നാം നമ്മെ തന്നെ മരകു‌ാന്നത് കൊണ്ടാണ്,

പക്ഷെ അത് തിരിച്ചറിയുമ്പോള്‍ മലയാളി, മറ്റും പലതും ആയി മാറിയിട്ടുണ്ടാവും, എങ്കിലും പറയുന്നു.,

"ഹാപ്പി ഓണം"

Friday, September 5, 2008

ഭൂതം,ഭാവി, വര്‍ത്തമാനം,

കഴിഞ്ഞ ദിവസം ട്രെയിന്‍ ഒരുപാടു ലേറ്റ് ആയിരു‌ന്നു, സന്ധ്യയില്‍ ചുവന്ന ആകാശത്തിനു താഴെ കൂടി മെല്ലെ മെല്ലെ ഉള്ള യാത്ര, എന്നിലേക്ക്‌ പകര്ന്നു തന്ന ചോദ്യം ഇതായിരുന്നു., ഭൂതം , ഭാവി, വര്‍ത്തമാനം, ഇതില്‍ എനിക്ക് പ്രിയപ്പെട്ട കാലം ഏതാണ്‌? പ്രണയമോ, സൗഹൃദമോ വിരഹമോ , ഏതൊക്കെയോ നനുത്ത വികാരങ്ങള്‍ ഉള്ളില്‍ ഉണര്‍ത്തിയ ഒരു സയം സന്ധ്യ., ഓര്‍മ്മകള്‍ മെല്ലെ പിന്നിലേക്കു സഞ്ചരിക്കാന്‍, തുടങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറയുന്നുവോ? പതുക്കെ പതുക്കെ ഞാന്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു പോയിക്കൊണ്ടിരുന്നു..., ഏലം മണക്കുന്ന കാറ്റും ഏലേലം പാടുന്ന കിളികളും, ഉള്ള എന്‍റെ മലനാട്, സന്ധ്യ പ്രാര്‍ത്ഥനക്ക് ശേഷം, ഞങ്ങള്‍ , അതായതു ഒരു വാനരപട, ആ ചെമ്പരത്തി ചുവട്ടില്‍ ഒത്തു കൂടി, ഉണ്ടാക്കിയിരുന്ന ബഹളങ്ങള്‍ ., പിന്നെ അറിയാവുന്നതും അല്ലാത്തതും ആയ, പലപ്പോഴും ഇതു വരെ കണ്ടു പിടിച്ചിട്ടു പോലും ഇല്ലാത്ത ഭാഷയില്‍ ഉള്ള അന്താക്ഷരി, അങ്ങനെ അങ്ങനെ, സ്നേഹം പങ്കു വച്ച സന്ധ്യകള്‍ക്കും ചുവപ്പും, നീലയും ഇട കലര്ന്ന മനോഹര നിറമയിരു‌ന്നല്ലോ.,
പിന്നെ കുറച്ചു നാളത്തെ സന്ധ്യകള്‍ക്ക്, ഭയത്തിന്റെ ചുവപ്പയിരു‌ന്നു, എല്ലാവരെയും പോലെ ഞാനും, ഏറ്റവും സന്കടപെടുത്തിയ ആ കളം മറക്കാന്‍ ആഗ്രഹിക്കുന്നു, സ്വപ്നത്തിലേക്ക് എന്നും ഭീകര സത്വങ്ങള്‍ വിരുന്നു വന്ന രാത്രികള്‍, മരണത്തിന്റെ കൈകളെ, ചിലപ്പോള്‍ വല്ലാതെ പേടിക്കുകയും, മറ്റു ചിലപ്പോള്‍ പ്രണയിക്കുകയും ചെയ്ത പുലരികള്‍, പിന്നെ കുറച്ചു നാളത്തെ ഹോസ്റ്റല്‍ ജീവിതം, ഒരായിരം സ്വപ്‌നങ്ങള്‍ പങ്കു വച്ച ആ സന്ധ്യകള്‍, എങ്ങനെ മറക്കാന്‍? അവയ്ക്കും മഞ്ഞിന്റെ കുളിര് കൂട്ട് ഉണ്ടായിരുന്നതവം അതിന് കാരണം., ഓ ഒന്നു മറന്നു എന്റെ ചോദ്യം ഇതൊന്നും ആയിരുന്നില്ലലോ? എന്റെ പ്രിയപ്പെട്ട ആ കളം? അതെ ഇന്നിങ്ങനെ എന്തെങ്കിലും ഒക്കെ കുതികുരിക്കാന്‍ പോലും എന്നെ പ്രപ്തയക്കിയ, ബാല്യകൌമാരങ്ങള്‍ ഞാന്‍ ജീവിച്ചു തീര്ത്ത സമയമോ? ജീവിതം ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ ആണെന്ന് മനസിലാക്കിയ എന്റെ കൌമാരമാകലമോ? മനുഷന്‍ രണ്ടു മുഖങ്ങള്‍ മാറി മാറി ഉപയോഗിക്കുന്ന ഒരു സമര്‍ത്താന്‍ ആയ നടന്‍ ആണെന്ന്‌ കണ്ടറിഞ്ഞ യൌവനത്തിന്റെ തുടക്കമോ? അതോ ഇനിയും വരന്‍ ഇരിക്കുന്ന ഭാസുരമായ ഭവികലമോ? അല്ല ഇതൊന്നും അല്ല, ഞാന്‍ ഏറ്റവും സ്നേഹിക്കുന്നത് എന്റെ ഈ വര്‍ത്തമാനത്തെ തന്നെ ആണ്., ഞാനും നീയും അടങ്ങുന്ന ഈ സമൂഹം ഒരുപാടു നുണകളില്‍ ജീവിക്കുന്നു., നഷ്ട സ്വര്‍ഗങ്ങള്‍ എന്ന് പാടാന്‍ സുഖമാണ്, ഓര്‍മകള്‍ക്ക് മയക്കുന്ന സുഗന്ധവും ഉണ്ടാവും, അതെ പോലെ തന്നെ ഭാവി എന്നത് ഒരു വലിയ പ്രതീക്ഷയും ആവാം, പക്ഷെ അപ്പോഴും ഞാന്‍ എന്റെ ഈ വര്‍ത്തമാനകാലത്തെ വല്ലാതെ സ്നേഹിക്കുന്നു,
ഓര്‍മകള്‍ക്ക് എന്നും പട്ടു പടി ഉറക്കണോ? വെറുതെ മനുഷനെ വിഷമിപ്പിക്കണോ ഒക്കെയേ കഴിയു.,
അത് പോലെ തന്നെ പ്രതീക്ഷകല്‍ക്കകട്ടെ, വെറുതെ മോഹിപ്പിക്കാനും,
പക്ഷെ ഈ വര്‍ത്തമാനം കളം നമ്മെ നമ്മുടെയെല്ലാം ചെറു ജീവിതം ആസ്വദിക്കാന്‍ അല്ലെ പഠിപ്പിക്കുന്നത് അത് കൊണ്ടു തന്നെ എനിക്കിഷ്ടം എന്റെ ഈ വര്‍ത്തമാനത്തെ തന്നെ.,
എനിക്കറിയാം എതിര് അഭിപ്രായങ്ങള്‍ ഒരുപാടു ഉണ്ടാകും, ചിലപ്പോള്‍ എനിക്ക് പോലും, എങ്കിലും മനസില്‍ തോന്നിയത് കുരചെന്കിലും അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നു തോന്നുന്നു.,