Tuesday, January 25, 2011

ചില മത്സരകാല ചിന്തകള്‍

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ ഒരാഴ്ച ഞാന്‍ കണ്ടത്‌ കുട്ടികളുടെ മത്സരം അല്ലായിരുന്നു രക്ഷകര്താക്കളുടെ മത്സരമായിരുന്നു. സ്വന്തം കുട്ടിയുടെ വിജയം മാത്രമല്ല എതിരാളിയെ എങ്ങനെയെല്ലാം വെറുക്കാം, അവനെ അല്ലെങ്കില്‍ അവളെ ഇതെല്ലാം തരത്തില മാനസികമായി തളര്തം എന്നെല്ലാം ഉള്ള കാര്യങ്ങളിലാണ് അമ്മമാര്‍ കുട്ടികള്‍ക്ക് ട്രെയിനിംഗ് കൊടുക്കുന്നത്. അമ്മമാര്‍ എന്ന് മനപൂര്‍വം ഉപയോഗിക്കുന്നു ഞാന്‍, കാരണം അമ്മമാരാണല്ലോ സ്വന്തം മക്കളെ ഇങ്ങനെ കെട്ടുകാഴ്ച്ചയായി കൊണ്ട് നടക്കുന്നത്, ഈ കുട്ടികളുടെ ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍ പേടി തോന്നുന്നു സത്യത്തില്‍., സഹജീവിയുടെ സാധ്യത ഇല്ലാതാക്കനല്ലാതെ അവരെ സ്നേഹിക്കാന്‍ ഇവര്‍ക്കറിയില്ല ,തിന്മ അല്ലാതെ നനമകളും അവര്‍ കാണുന്നില്ല.,
ചായം തേച്ചു മിനുക്കിയ മുഖവും മുട്ടറ്റം എത്താത്ത പാവാടയും ഉടുപ്പിച്ചു അമ്മമാര്‍ തങ്ങളിളുടെ പൊങ്ങച്ചത്തിന്റെ ആള്‍ രൂപം ആകുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം എങ്ങനെയാവും ആ കുഞ്ഞുങ്ങള്‍ പ്രതികരിക്കുക.

എതിരാളിയോട് കൂട്ടി മുട്ടിയാലും മിണ്ടാത്ത ഇവരെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ സ്കൂള്‍ കാലത്തേ എന്‍റെ ശക്തരായ രണ്ടു എതിരാളികളെ ആണ് , അവര്‍ എവിടെയാണാവോ എന്ന ദുഖമോന്നുമില്ല, കാരണം ഒരു ഹലോ വിളിക്കപ്പുരം എന്താടാ എന്ന ചോദ്യവുമായി അവര്‍ എപ്പോളും എന്‍റെ കൂടെയുണ്ട് , ദീപയും അജിത്തും. ഹൈ സ്കൂള്‍ കാലത്ത് മത്സര വേദികളിലാണ് ഞങ്ങള്‍ കണ്ടു മുട്ടിയത്‌, ആദ്യമൊക്കെ വെറും ഹായ് ബൈ ബന്ധമായിരുന്നു, പിന്നീടു പതുക്കെ പതുക്കെ ഞങ്ങള്‍ കുട്ടായി, അന്ന് മൊബൈല്‍ ഇല്ലായിരുന്നത് എഴുത്തുകളിലൂടെയാണ് ഞങ്ങള്‍ വിശേഷങ്ങള്‍ കൈ മാറിയത്, നീല എഴുത്തിലെ അക്ഷരങ്ങള്‍ക്ക് സ്നേഹത്തിന്റെ സൌഹൃദത്തിന്റെ നിറമായിരുന്നു.,
ഇടക്കെപ്പോലോബന്ധങ്ങള്‍ മുറിഞ്ഞു എങ്കിലും പുതിയ കാലത്തിന്റെ സൌകര്യങ്ങളിളുടെ ഞങ്ങള്‍ ഞങ്ങളെ കണ്ടെത്തി, പകരം വയ്ക്കാനില്ലാത്ത സൌഹൃദങ്ങള്‍.,
ദീപ ബംഗ്ലോര്‍ നഗരത്തിലെ ഒരു ഐ ടി കമ്പനിയില്‍, അജിത്‌ അമൃത ടി വി യില്‍.
ഈ സൗഹൃദം ഞങ്ങളുടെ മാത്രമല്ല, ഞങ്ങളുടെ കുടുംബങ്ങളുടെ കൂടി സൌഹൃദമാണ്, അത് കൊണ്ടാണ് എന്‍റെ അച്ഛന്‍ മരിച്ചപ്പോള്‍ ദീപയും മമ്മയും, പപ്പയുമെല്ലാം ഇവിടേയ്ക്ക് വന്നത്, അജിത്തിന്റെ ഭാര്യ നിഷ എന്‍റെ പ്രിയപ്പെട്ടെ സുഹൃത്ത് ആയതും. ഓരോ ചെറിയ വിശേഷങ്ങളും പങ്കു വയ്ക്കാന്‍, ഞങ്ങള്‍ സമയം തിരയാറില്ല, മണിക്കുറുകള്‍ സംസാരിച്ചിരിക്കാന്‍ വിഷയവും.

ഈ കഥ കേള്‍ക്കുന്ന പുത്തന്‍ തലമുറയ്ക്ക് തോന്നുക പുച്ഛം ആവും, അതിന്റെയൊന്നും ആവശ്യമില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അവരുടെ അമ്മയ്ക്ക് അറിയില്ലാലോ നാളെ പ്രായമായ അമ്മ ഒരു ഭാരമാണെന്ന് പറഞ്ഞു പറന്നു അകലാന്‍ മകള്‍ കാത്തിരിക്കുക ആണെന്ന്.,

Saturday, October 17, 2009

കവിത കേള്‍ക്കുമ്പോള്‍.,

' എന്നെ കവിത കേള്‍ക്കാന്‍ പഠിപ്പിച്ചത് ആരെന്ന് അറിയുമോ?" എന്ന് reenechi shajithinodu ചോദിച്ച അന്ന് മുതല്‍ ഞാനും ആലോചിച്ചു തുടങി എന്നാണ് ഞാന്‍ കവിതകള്‍ കെട്ട് തുടങ്ങിയതെന്ന്? വായന അക്ഷരങ്ങള്‍ കൂട്ടി വായിച്ചു തുടങ്ങിയ കാലത്തേ തുടങ്ങിയതാണ്‌., ( അതിന്റെ വിവരമൊന്നും ഇല്ല എങ്കിലും അത് പറയാതെ വയ്യല്ലോ!) അങ്ങനെ ഞാന്‍ മെല്ലെ ഓര്‍ത്തെടുത്തു ആ ദിവസം., ഞാന്‍ ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, സബ്ഞില്ല യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ( ഞാന്‍ ഒരു വന്‍ സംഭവം ആണെന്ന് മനസിലായി അല്ലെ? മത്സരം എന്തായിരുന്നു എന്നോ പ്രസഗംഎങ്ങനെ ഉണ്ട് ഞാന്‍?) കട്ടപനയില്‍ നിന്നുംകുറച്ചു അകലെ വെള്ളയാംകുടിസ്കൂളില്‍അവിടെ അങ്ങനെ വായില്‍ നോക്കി നടന്നപോള്‍ ആണ് ഒരു സ്വരം

" ആരോരളെന്‍ കുതിരയെ കെട്ടുവാന്‍ " അനഗ്നെ ഞാന്‍ ആ ചെറിയ ഹാളിലേക്ക് എത്തി നോക്കി, അവിടെ ബെന്ച്ചുകള്‍ കൂട്ടി എട്ടു ഉണ്ടാക്കിയ സ്റെഗില്‍ നിന്നും ഒരു ചെറിയ പയ്യന്‍ ഉറക്കെ പാടുന്നു., ( ഇന്നു എങ്ങാനും ആയിരുന്നേല്‍ എന്നെ കമ്പനി ആയേനെ., ) അന്നാണ് ഈ പരിപാടി കൊള്ളാലോ എന്ന് തോന്നിയത്‌, അനങനെ ന്നും കവിതകള്‍ കേള്‍ക്കാന്‍ ശീലിച്ചു തുടങ്ങി ആദ്യം കേട്ട കവിതയും ഓര്‍മയുണ്ട്., മാമന്റെ വീട്ടിലെmusic systethilനിന്നും നാറാണത്ത്‌ ഭ്രാന്തന്‍., അത് കൊണ്ടാവാം ഇന്നും ആ കവിതയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്., ആര്‍ദ്രമി ധനുമാസ രാവുകളില്‍ " എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു തരം കാല്പനികത ഉള്ളിലേക്ക് ഇരച്ചു കയറാരും ഉണ്ട്.,

പിന്നെ ഇടയ്ക്ക് എപ്പോളോ ആ തല്പര്യങ്ങളൊക്കെ എനിക്ക് കൈ മോശം വന്നു ., വീണ്ടും അവയെല്ലാം പൊടി തട്ടി എടുക്കാന്‍ എന്നെ സഹായിച്ചത്, ഞാന്‍ പറഞ്ഞ കവിതകള്‍ എല്ലാം download ചെയ്തു തന്ന sreeragum , കുറെ കവിതകളുടെ CD-കള്‍ കൊണ്ടു തന്ന reneeshum ആണ്.,

ഏതായാലും ഇപ്പോള്‍ ഞാന്‍ പണ്ടതെത് പോലെയോ, അതിലേറെയോ ഇഷ്ടത്തോടെ കവിതകള്‍ കേള്‍ക്കുന്നു.,