Friday, September 5, 2008

ഭൂതം,ഭാവി, വര്‍ത്തമാനം,

കഴിഞ്ഞ ദിവസം ട്രെയിന്‍ ഒരുപാടു ലേറ്റ് ആയിരു‌ന്നു, സന്ധ്യയില്‍ ചുവന്ന ആകാശത്തിനു താഴെ കൂടി മെല്ലെ മെല്ലെ ഉള്ള യാത്ര, എന്നിലേക്ക്‌ പകര്ന്നു തന്ന ചോദ്യം ഇതായിരുന്നു., ഭൂതം , ഭാവി, വര്‍ത്തമാനം, ഇതില്‍ എനിക്ക് പ്രിയപ്പെട്ട കാലം ഏതാണ്‌? പ്രണയമോ, സൗഹൃദമോ വിരഹമോ , ഏതൊക്കെയോ നനുത്ത വികാരങ്ങള്‍ ഉള്ളില്‍ ഉണര്‍ത്തിയ ഒരു സയം സന്ധ്യ., ഓര്‍മ്മകള്‍ മെല്ലെ പിന്നിലേക്കു സഞ്ചരിക്കാന്‍, തുടങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറയുന്നുവോ? പതുക്കെ പതുക്കെ ഞാന്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു പോയിക്കൊണ്ടിരുന്നു..., ഏലം മണക്കുന്ന കാറ്റും ഏലേലം പാടുന്ന കിളികളും, ഉള്ള എന്‍റെ മലനാട്, സന്ധ്യ പ്രാര്‍ത്ഥനക്ക് ശേഷം, ഞങ്ങള്‍ , അതായതു ഒരു വാനരപട, ആ ചെമ്പരത്തി ചുവട്ടില്‍ ഒത്തു കൂടി, ഉണ്ടാക്കിയിരുന്ന ബഹളങ്ങള്‍ ., പിന്നെ അറിയാവുന്നതും അല്ലാത്തതും ആയ, പലപ്പോഴും ഇതു വരെ കണ്ടു പിടിച്ചിട്ടു പോലും ഇല്ലാത്ത ഭാഷയില്‍ ഉള്ള അന്താക്ഷരി, അങ്ങനെ അങ്ങനെ, സ്നേഹം പങ്കു വച്ച സന്ധ്യകള്‍ക്കും ചുവപ്പും, നീലയും ഇട കലര്ന്ന മനോഹര നിറമയിരു‌ന്നല്ലോ.,
പിന്നെ കുറച്ചു നാളത്തെ സന്ധ്യകള്‍ക്ക്, ഭയത്തിന്റെ ചുവപ്പയിരു‌ന്നു, എല്ലാവരെയും പോലെ ഞാനും, ഏറ്റവും സന്കടപെടുത്തിയ ആ കളം മറക്കാന്‍ ആഗ്രഹിക്കുന്നു, സ്വപ്നത്തിലേക്ക് എന്നും ഭീകര സത്വങ്ങള്‍ വിരുന്നു വന്ന രാത്രികള്‍, മരണത്തിന്റെ കൈകളെ, ചിലപ്പോള്‍ വല്ലാതെ പേടിക്കുകയും, മറ്റു ചിലപ്പോള്‍ പ്രണയിക്കുകയും ചെയ്ത പുലരികള്‍, പിന്നെ കുറച്ചു നാളത്തെ ഹോസ്റ്റല്‍ ജീവിതം, ഒരായിരം സ്വപ്‌നങ്ങള്‍ പങ്കു വച്ച ആ സന്ധ്യകള്‍, എങ്ങനെ മറക്കാന്‍? അവയ്ക്കും മഞ്ഞിന്റെ കുളിര് കൂട്ട് ഉണ്ടായിരുന്നതവം അതിന് കാരണം., ഓ ഒന്നു മറന്നു എന്റെ ചോദ്യം ഇതൊന്നും ആയിരുന്നില്ലലോ? എന്റെ പ്രിയപ്പെട്ട ആ കളം? അതെ ഇന്നിങ്ങനെ എന്തെങ്കിലും ഒക്കെ കുതികുരിക്കാന്‍ പോലും എന്നെ പ്രപ്തയക്കിയ, ബാല്യകൌമാരങ്ങള്‍ ഞാന്‍ ജീവിച്ചു തീര്ത്ത സമയമോ? ജീവിതം ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ ആണെന്ന് മനസിലാക്കിയ എന്റെ കൌമാരമാകലമോ? മനുഷന്‍ രണ്ടു മുഖങ്ങള്‍ മാറി മാറി ഉപയോഗിക്കുന്ന ഒരു സമര്‍ത്താന്‍ ആയ നടന്‍ ആണെന്ന്‌ കണ്ടറിഞ്ഞ യൌവനത്തിന്റെ തുടക്കമോ? അതോ ഇനിയും വരന്‍ ഇരിക്കുന്ന ഭാസുരമായ ഭവികലമോ? അല്ല ഇതൊന്നും അല്ല, ഞാന്‍ ഏറ്റവും സ്നേഹിക്കുന്നത് എന്റെ ഈ വര്‍ത്തമാനത്തെ തന്നെ ആണ്., ഞാനും നീയും അടങ്ങുന്ന ഈ സമൂഹം ഒരുപാടു നുണകളില്‍ ജീവിക്കുന്നു., നഷ്ട സ്വര്‍ഗങ്ങള്‍ എന്ന് പാടാന്‍ സുഖമാണ്, ഓര്‍മകള്‍ക്ക് മയക്കുന്ന സുഗന്ധവും ഉണ്ടാവും, അതെ പോലെ തന്നെ ഭാവി എന്നത് ഒരു വലിയ പ്രതീക്ഷയും ആവാം, പക്ഷെ അപ്പോഴും ഞാന്‍ എന്റെ ഈ വര്‍ത്തമാനകാലത്തെ വല്ലാതെ സ്നേഹിക്കുന്നു,
ഓര്‍മകള്‍ക്ക് എന്നും പട്ടു പടി ഉറക്കണോ? വെറുതെ മനുഷനെ വിഷമിപ്പിക്കണോ ഒക്കെയേ കഴിയു.,
അത് പോലെ തന്നെ പ്രതീക്ഷകല്‍ക്കകട്ടെ, വെറുതെ മോഹിപ്പിക്കാനും,
പക്ഷെ ഈ വര്‍ത്തമാനം കളം നമ്മെ നമ്മുടെയെല്ലാം ചെറു ജീവിതം ആസ്വദിക്കാന്‍ അല്ലെ പഠിപ്പിക്കുന്നത് അത് കൊണ്ടു തന്നെ എനിക്കിഷ്ടം എന്റെ ഈ വര്‍ത്തമാനത്തെ തന്നെ.,
എനിക്കറിയാം എതിര് അഭിപ്രായങ്ങള്‍ ഒരുപാടു ഉണ്ടാകും, ചിലപ്പോള്‍ എനിക്ക് പോലും, എങ്കിലും മനസില്‍ തോന്നിയത് കുരചെന്കിലും അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നു തോന്നുന്നു.,

16 comments:

Dileep said...

കൊള്ളാം നന്നായി,

നരിക്കുന്നൻ said...

വളരെ നല്ല് എഴുത്ത്, നല്ല ചിന്ത. ആശംസകൾ നേരുന്നു.

അക്ഷരപ്പിശാചിനെ സൂക്ഷിക്കുക.

vince said...

Enthayallum kollamm....

Lathika subhash said...

ശരിയാ,
വര്‍ത്തമാനകാലം നല്ലതാണ്.
ആശംസകള്‍.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

deepz said...

good thoughts dear...

Chithra said...

Hello Athirakutty..!! trainil ingane oronnu chinthichirunnu stop mari irangaruthu...

just kidding...

Very nice...

murmur........,,,,, said...

thanks for every one, എല്ലാവരെയും എനിക്ക് അറിയില്ല എങ്കില്‍ കൂടിയും.,


പിന്നെ ചിത്ര ചേച്ചി ഞാന്‍ ഇറങ്ങാന്‍ മറന്നാലും ചേച്ചി എന്നെ വിളിക്കുമല്ലോ?

Pulikken said...
This comment has been removed by the author.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

Uvvu…varthamaana kaalam thane aanu nalathennu thoonunnu.kaaranam namukku enthengilum cheyyan patunnathu varthamaanathil aanu. bhootham oru reference book aanu. athu valuthaanu. Podi pidichathaanu. ennal athil ninnu patikaan orupaadundu.athukondu thane adhikamaarum athu marichu nookaan prayaasapedarilla. Marichu nookukayum swayam vishakalanam cheyyunnavarkum kooduthal nalla varthamaanavum bhaviyum undaakunnu. varthamaanam ennal eppol pravarthikunnathaanu. nammuku thiirumaanikaam.pakshee bhaavi aanu kuuduthal exciting.aa excitement ellengil varthamaanathil onnum cheyyan ellatha poole aavum.bhootam patichu bhaavi arinju varthamaanathil pravarthikukayaanu veendathu. Ellengil kannadachu thurakum munpu varthamaanam peythu thiirukayum ellam bhoothamaavukayum cheyyum.

ശ്രീ said...

എല്ലാ കാലങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട് ജീവിതത്തില്‍...
എങ്കിലും ഭൂതകാലത്തിന്റെ ഓര്‍മ്മകളും ഭാവിയുടെ നല്ല സ്വപ്നങ്ങളുമായി വര്‍ത്തമാനകാലത്തില്‍ ജീവിയ്ക്കാന്‍ സാധിയ്ക്കട്ടെ എല്ലാവര്‍ക്കും.

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുക.

murmur........,,,,, said...

Ashlyn, I was reading your comment with high excitement, അത് വായിച്ചു കഴിഞ്ഞപ്പോള്‍ അതെ excitementode തന്നെ പറയുന്നു, start a blog., എത്രയും പെട്ടെന്ന്., It wil b a HIT man.,


Thank you Sree., താങ്കളെ എനിക്ക് അറിയില്ല എങ്കില്‍ കൂടി, ഒരുപാടു നന്ദി.,

Anonymous said...

nannayirikkunnu..

Unnikuttan said...

Ente daivame ee koch oru ezhuthukariya? Eee malayalam vayikkanulla kshama enikkille.. this is the first time iam reading a malayalam blog. Any way nannayirikkunnu..

രഞ്ജിത്ത് ലാല്‍ എം .എസ്. said...

ഞാനും നീയും അടങ്ങുന്ന ഈ സമൂഹം ഒരുപാടു നുണകളില്‍ ജീവിക്കുന്നു., നഷ്ട സ്വര്‍ഗങ്ങള്‍ എന്ന് പാടാന്‍ സുഖമാണ്, ഓര്‍മകള്‍ക്ക് മയക്കുന്ന സുഗന്ധവും ഉണ്ടാവും

നന്നായിട്ടുണ്ട്......