Thursday, November 6, 2008

മാറി ചിന്തിക്കു.,

ഈ പരസ്യ വാചക എന്ന് എല്ലാവര്ക്കും സുപരിചിതം ആണ്, മലയാളി എന്നും പുതുമയുടെ പുറകെ പായുന്നത് കൊണ്ടു തന്നെ പരസ്യങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന സ്വാധീനം ചെറുതല്ല.,
അത് കൊണ്ടു തന്നെ ഇവ നിര്‍മിക്കുന്നവര്‍ അതിലെ സധചാര ബോധത്തെ പറ്റി ഒരു ചെറിയ അപഗ്രഥനം നടത്തുന്നതും നന്നായിരിക്കും,

ആശുപത്രി കിടക്കയില്‍ തന്നെ പരിചരിക്കാന്‍ വരുന്ന നഴ്സിനെ കൊണ്ടു പാന്റിന്റെ പോക്കറ്റിലെ മൊബൈല് തപ്പികുന്ന മിടുക്കന്റെ കരണ കുട്ടിക്ക് ഒന്നു പൊട്ടിക്കുകയല്ലേ കുടുംബത്തില്‍ പിറന്നവര്‍ ചെയേണ്ടത്?
പിന്നെ നഴ്സിന്റെ ഉടുപ്പിന്റെ ഇറക്കാതെ കുറിച്ചു പറയാന്‍ പോലും ലന്ജ തോന്നുന്നു.,


അത് പോലെ കാമുകന്റെ ഒപ്പം ടൂര്‍ പോകാന്‍ പുരുഷ വര്ങതോട് തന്നെ വെറുപ്പാണ് എന്ന് അച്ഛനമ്മമാരുടെ മുന്നില്‍ അഭിനയിച്ചു തകര്‍ക്കുന്ന സുന്ദരിയെയും, മാതാപിതാക്കള്‍ എന്നാല്‍ മണ്ടരകാന്‍ വേണ്ടി മാത്രമുള്ള ജന്മങ്ങള്‍ ആണെന്ന രീതിയിലെ അവളുടെ ചിരിയും കണ്ടു., ഈ ഐഡിയ കൊള്ളാമല്ലോ ചേച്ചി എന്ന് പറഞ്ഞ എന്‍ടെ കസിന്‍ എംബിയെ കരി അല്ല വേരുമ ഏറ്റം ക്ലാസ്സുകാരിയായ ഞങ്ങളുടെ ഒക്കെ കുഞ്ഞുവാവ ആണ്.,

ഇനിയും ഉണ്ട് ഏറെ അര്‍ത്ഥ രാത്രിയില്‍ ഫോണില്‍ കൂട്ടുകാരിക്ക്., അബോര്‍ഷനെകള്‍ നന്ന് അത് ടാബ്ലെറ്റ് ആണ് എന്ന് ക്ലാസ്സ് എടുക്കുന്ന ബുന്ധിമതി.,

അങ്ങനെ അങ്ങനെ നീട്നു പോകുന്നു., നമ്മെയും വരും തലമുറയേയും സദാചാരം എന പൊടി പിടിച്ച അനച്ചരത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരാന്‍ വേണ്ടിയുള്ള പരസ്യങ്ങള്‍

ഇനിയുമുണ്ട് ഏറെ പലപ്പോഴും വീട്ടില്‍ എല്ലാവരുടെയും ഒപം ഇരുന്നു കാണുമ്പൊള്‍ അറിയാതെ പോലും തല കുനിക്കേണ്ടി വരുന്ന ഒരു തരം വൃത്തികെട്ട വിവരണങ്ങളും ആയി കുറെ മിടുക്കരുടെ അവതരണങ്ങള്‍.,


Wednesday, October 22, 2008

കണ്ണും കണ്ണും.,

" കണ്ണും കണ്ണും" നാം സാധാരണയായി., ഈ പദം ഉപയോഗിക്കുന്നത്, പ്രണയികളുടെ കാര്യത്തിലാണ്., പെക്ഷേ ഒന്നാലോചിച്ചു നോക്ക്., അവര്‍ മാത്രമല്ലലോ., കണ്ണിലുടെ കഥ പറയുന്നവര്‍.,

പലപ്പോഴും ശത്രുതകള്‍ പോലും നാം തിരിച്ചറിയുന്നത്‌, കണ്ണ്ണില്‍ കുടിയല്ലേ?

അതെ എല്ലാ വികാരങ്ങളും തന്നെ ഒരാളുടെ കണ്ണിലുടെ തിരിച്ചറിയാന്‍ നമുക്കു സാധിക്കും.,

പ്രണയികള്‍ എപോളും കണ്ണില്‍ നോക്കുന്നതിനാല്‍ നാം അവരെ കൂടുതല്‍ ആയി ഫോക്കസ് ചെയുന്നു എന്ന് മാത്രം.,

നിങ്ങളെ കാണുമ്പൊള്‍ പുരികകൊടികള്‍ അല്പമൊന്നു ഉയര്‍ത്തി., കണ്ണുകളിലുടെ പുന്ചിരിക്കുന്ന ആളെ നിങ്ങള്ക്ക് വിശ്വസിക്കാം പൂര്‍ണമായും., അത് പോലെ നമ്മെ കാണുമ്പൊള്‍ ചില കണ്ണുകള്‍ തിളങ്ങുന്നതായി തോന്നുന്നുവോ?

എങ്കില്‍ തീര്ച്ചയായും നമ്മുടെ സാനിധ്യം അയാള്‍ ഇഷ്ടപെടുന്നു., ചുണ്ടുകളില്‍ ഒരു കള്ളച്ചിരി കുടി ഉണ്ടെങ്കില്‍ ഉറപ്പിയ്കം, നിങ്ങള്‍ അയാള്ക്ക് വളരെയധികം പ്രിയപ്പെട്ട ആള്‍ തന്നെ....

ഇതു പക്ഷെ സാധാരണയായി പ്രണയത്തിലാണ് സംഭവിക്കാര്.,

അതെ പോലെ എപോലെന്കിലും നിങ്ങളുടെ കണ്ണുകളിലേക്കു അരന്കിലും ആഴത്തില്‍ നോക്കി., നിങ്ങളുടെ കണ്ണുകളില്‍ നിന്നും കണ്ണ് എടുക്കാതെ സംസാരിക്കുന്നു., എന്ന് തോന്നിയോ? എങ്കില്‍ അയാള്‍ നിങ്ങളോട് പറയുന്നതു അത്രയും നുണയാണ്., അല്ലെങ്കില്‍ നിങ്ങളോട് കാട്ടുന്ന സ്നേഹം ആത്മാര്തമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ഒരു ശ്രമം ബോധമനസില്‍ തന്നെ അയാള്‍ നടത്തുന്നു എന്ന് ഉറപ്പാണ്‌.,

ഇത്രയും നാലും കണ്ണുകളിലേക്കു നോക്കി ഒരു പുന്ചിരിയോടെ സംസാരിച്ചിരുന്ന ഒരാള്‍ എപ്പോള്‍ കണ്ണുകള്‍ എങ്ങുമെങ്ങും ഉറപ്പിക്കാതെ ആണോ നിങ്ങളെ അഭിമുഖികരിക്കുന്നത്., എങ്കില്‍ തീര്‍ച്ച അയാള്‍ നിങ്ങളോട് എന്തോ ഒരു തെറ്റ് ചെയ്തിരിക്കുന്നു., എന്ന് മാത്രമല്ല, അതില്‍ ചെറിയ ഒരു കുറ്റബോധവും ഉണ്ട്., കുറ്റബോധം തെല്ലും ഇല്ലാത്ത ഒരാള്‍ നിങ്ങളെ യാതൊരു ബുന്ധിമുട്ടും കുടാതെ തന്നെ ഫേസ് ചെയ്യും.,

പിന്നെ വല്ലാത്ത ഒരു തരം ക്രൂരതയോടെ നോക്കുന്ന കണ്ണുകളുടെ അര്ത്ഥം പറയേണ്ടതില്ലല്ലോ?

Friday, October 3, 2008

അഹങ്കാരികളെ നിങ്ങള്‍ക്കായി., അല്ല നമുക്കായി...,

ഒരുപാടു ദിവസമായി ചില കാര്യങ്ങള്‍ മനസ്സില്‍ കിടന്നു വല്ലാതെ വിങ്ങുന്നു., അത് ഒരു ചോദ്യം ആണ്., ആദ്യം തന്നെ പറയട്ടെ.,
പാരമ്പര്യം എണ്ണ ഉരകുടുക്കില്‍ എന്നും കിടന്നു ഉഴലുന്നവര്‍ ആണ് താങ്കള്‍ എങ്കില്‍., പ്ലീസ് ഏത് വായിക്കരുത്,
നമുക്കു തമ്മില്‍ ഒരുപാടു തര്‍ക്കികേണ്ടി വരും.,
എന്റെ ചോദ്യം ഏതാണ്‌ എപോലാണ് നാം ., അത് ആണോ? പെണ്ണോ? ആവട്ടെ നല്ലവര്‍ ആകുന്നത്?
ഉത്തരവും എന്റെ പക്കല്‍തന്നെ
എന്നും എല്ലാവരും പറയുന്ന കാര്യങ്ങള്‍ എല്ലാം ഒരു മറു ചോദ്യം ഇല്ലാതെ അനുസരിച്ചാല്‍., അവരുടെ എല്ലാ തീരുമാനങ്ങളും, സാരിയാണ് എന്ന് അഗീകരിച്ചാല്‍.,
ഒരിക്കലും അവര്ക്കു മുകളില്‍ പോകാതെ കൈ വണങ്ങി നിന്നാല്‍ നാം എന്നും നല്ലവര്‍ ആണ്.,
പെണ്‍കുട്ടി എങ്കില്‍ അടക്കവും ഒതുക്കവും ഉള്ളവള്‍.,
ആണെന്കില്‍., നല്ല പയ്യന്‍.,
കുറച്ചു പ്രായം ആയവര്‍ എങ്കില്‍ നല്ല സ്വഭാവം ഉള്ള സമുഹത്തിന് മാതൃക ആയവര്‍ അങ്ങനെ അങ്ങനെ വിശേനങ്ങള്‍ മുന്നില്‍ മുന്‍പില്‍.,
അറിവ് നേടിയാലും എന്നും അവരുടെ മുന്‍പില്‍ നാം പഴയത് പോലെ തന്നെ വിവരം കേട്ടവരായി നിന്നു കൊടുക്കുക.,

എങ്ങനെ ഒന്നും ചെയാന്‍ തയാറില്ല എന്കിലോ?

നാം ആരായി??????????

അതിന് മലയാളത്തില്‍ ഉള്ള ഏറ്റവും അനുഗ്രഹീതമായ വാക്കാണ്‌.,

" അഹങ്കാരം "

സ്വന്തം കാര്യം തുറന്നു പറയുന്നവര്‍ക്കും , വലിയവര്‍ എന്നും സ്വയം ഭാവിക്കുന്നവരുടെ തെറ്റുകള്‍ ചൂണ്ടി കട്ടുന്നവര്‍ക്കും, മലയാളി നല്കിയ ഓമന പേരു.,

പിന്നെ മറ്റൊരു കാര്യം ഈ പറയുന്നവര്‍ എല്ലാം കൊണ്ടു മാതൃകയും ആയിരിക്കും കേട്ടോ.,

മക്കളോട് ആവശ്യത്തില്‍ ഏറെ സ്നേഹം കാട്ടുന്ന മാതാപിതാക്കള്‍., അല്ലെങ്കില്‍

അച്ഛനമ്മമാരോടുള്ള കടമകള്‍., എല്ലാം നിരവേടുന്നവര്‍., അത് പോലെ തന്നെ സമൂഹത്തിനു ഒരിക്കലും ഭാരം അക്കത്തവര്‍., ( ഇതൊക്കെ പറയാന്‍ അവര്‍ തന്നെ വേണ്ടി വരും എന്ന് മാത്രം. )

കുരചെന്കിലും വിദ്യാഭ്യാസം ഉള്ളവരാണ് നാം എങ്കില്‍ തീര്ന്നു., പറഞ്ഞു തുടങ്ങുന്നതിനു മുന്നേ തന്നെ., അത് അധികപ്രസഗം ആയിരിക്കും എന്ന് അവര്ക്കു ഉറപ്പന്നെ., പണ്ടു ജ്യോതിഷം ആയിരുന്നല്ലോ., ഇവരുടെ ജോലി?

അതെ പോലെ എക്കുട്ടര്‍ കുറച്ചു പ്രായം ഉള്ളവര്‍ ആണെന്കിലോ?

ഹൊ കന്നെത്ര കുളം കണ്ടതാ മക്കളെ??????????//

പക്ഷെ കലങ്ങിയ കുളങ്ങളുടെ എണ്ണം അവര്ക്കു ഓര്‍മയില്ല എങ്കിലും നമുക്കു പലപ്പോഴും കെട്ട് പരിചയം എങ്കിലും കാണും., ,, അയ്യോ അതൊന്നും മിണ്ടരുതേ നമുക്കു അവരുടെ ചരിത്രം പടിക്കല്‍ അല്ലായിരുന്നോ പണി? അങ്ങനെ ആളുകള്‍ എന്തെല്ലാം പറയുന്നു.,

സമൂഹം അങ്ങനെ ആണെന്നെ., നല്ലവരെ കണ്ണില്‍ പിടിക്കില്ല.,

പിന്നെ മറ്റൊന്ന് കൂടി ഉണ്ട് കേട്ടോ., ഈ പരയപെട്‌ുന്നവര്‍ക്ക്., സ്വന്തം വീട്ടിലും സമൂഹത്തിലും ഭയങ്കര നല്ല സ്ഥാനം ആയിരിക്കും.,

അവരെ കണ്ടാല്‍ പിന്നെ ആരും വായ തുറന്നു കമ എന്ന് ഒരക്ഷരം മിണ്ടുക പോലും ഇല്ല., മിണ്ടിയാല്‍ പണി ആകുമെന്ന് നാട്ടുകാര്‍ക്കും., മിണ്ടിയിട്ടു കാര്യം ഇല്ല എന്ന്., അവര്ക്കും അറിയാം എന്നതാണ് സത്യം.,

എന്നാലും ഒരു ചാഞ്ഞ മരം കാണുമ്പൊള്‍ ആര്‍ക്കാ ഒന്നു ഓടി കയറാന്‍ തോന്നാതെ ഇരിക്കുക അല്ലെ?

ഊം അപ്പോള്‍ അതാണ് കുഴപ്പം.,

പക്ഷെ പലപ്പോഴും ഇങ്ങനെ ചാഞ്ഞ മരം എന്ന് കരുതി കയറാന്‍ നോക്കി., നടൂ അടിച്ച് വീണു കഴിയുംബോലല്ലേ മനസിലാവുക ചാഞ്ഞു നിന്നത് വെറും നിഴല്‍ മാത്രം ആയിരുന്നു എന്നും., അത് നല്ല കുത്തനെ നിന്നിരുന്ന മരം ആണെന്നും.., എന്നാലും നമ്മുടെ അബന്ധം പുറത്തു അറിഞ്ഞാല്‍ മോശം അല്ലെ?

അപ്പോള്‍ പിന്നെ എന്താ ഒരു പോംവഴി അതാണ് ഞാന്‍ മുന്നേ പറഞ്ഞതു.,

ആര്ക്കും യാതൊരു ശല്യവും ഇല്ലാതെ ., തനിക്ക് പറ്റുന്നത് പോലെ എല്ലാവര്ക്കും തണല് നല്കി എണ്ണ കടുത്ത അപരാധം ചെയ്ത മരത്തിനു നാം ഒരു പേരു കൊടുക്കും., എല്ലാവര്ക്കും അറിയാവുന്ന ., മറ്റു പലര്ക്കും ഒരുപാടു ഇഷ്ടമാകുന്ന ഞാന്‍ ആദ്യം പറഞ്ഞ ആ പേരു തന്നെ.,

അഹങ്കാരി എന്നതല്ലാതെ നമുക്കു വളരെ വേണ്ടപെട്ടവര്‍ക്ക് കൊടുക്കാന്‍ ഇതിലും നല്ല ഒരു പേരു എന്താണ്?

ഒന്നു കൂടി., ഞാന്‍ ഒരുപാടു ജീവിതാനുഭവങ്ങള്‍ ഉള്ളവള്‍ ഒന്നും അല്ല.,

പലയിടത്തും കണ്ട., കേട്ട , ചിലപ്പോള്‍ എങ്കിലും അനുഭവിച്ച ചില കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം.,

വായിക്കുമ്പോള്‍ പലര്ക്കും കൊണ്ടു എന്ന് ഇരിക്കാം., അയ്യോ അത് നിങ്ങളെ കുറിച്ചേ അല്ല., എന്നൊന്നും ഞാന്‍ പറയില്ല, കൊണ്ടു എങ്കില്‍ അത് നിങ്ങളെ കുറിച്ചു തന്നെ ആണ്., നിങ്ങളെ പറ്റി മാത്രം......

പിന്നെ ഇതു വയിക്കുനവരില്‍ കൂടുതലും എന്നെ പോലെ തന്നെ അഹങ്കാരികള്‍ ആണെന്നാണ് എന്റെ വിശ്വാസം.,

എന്താ നമുക്കു ഉനിയന്‍ ഉണ്ടാക്കിയാലോ???????????????

പിന്നെ കൌണ്ടര്‍ പാര്‍ട്സ് !!!!

ഇനിയെന്കിലും ഒന്നു നന്നായി കൂടെ?

ഈ ഉപദേശിക്കാന്‍ പോകുമ്പോള്‍ ഒന്നു കൂടി ഓര്ക്കുക.,

സ്വന്തം കണ്ണിലെ കൊലെടുതിട്ടു പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടു എടുക്കാന്‍ പോകുന്നത്???????????????????/

Tuesday, September 9, 2008

ഓണം ഒഅനമാവുമ്പോള്‍.,

ഓണക്കാലത്ത്‌, എല്ലാവരും തന്നെ പരസ്പരം ചോദിക്കുന്ന ഒന്നാണ്, ഓണം എവിടം വരെ ആയി എന്നത്?
ഞാനും ആലോചിച്ചു തുടങ്ങിയിരിക്കുന്നു., എന്റെ ഓണത്തെ പറ്റി, ഈ ഓണം പ്രത്യേകത ഉള്ള ഒന്നാണല്ലോ?
എന്റെ അച്ഛന്‍ ഇല്ലാത്ത ആദ്യ ഓണം, ഇനി അങ്ങോട്ട് ഒരിക്കലും എന്റെ ഒപ്പം അച്ഛന്‍ ഉണ്ടാവില്ല എന്ന് അറിയാമെന്കിലും, ഓര്‍മ്മകള്‍ തരുന്ന വേദന വല്ലതതാണ്,
ഓണത്തിനെന്നും പല നിറങ്ങളായിരുന്നു എന്റെ ജീവിതത്തില്‍,
ഒരു കാലത്ത് കോട്ടയം ജില്ലയിലെ ഒരു നാട്ടിന്‍പുറത്ത്‌ ബന്ധുക്കളുമായി, ആഖോഷങ്ങള്‍.,
പിന്നീട് എപോഴോക്കെയോ., മലനാട്ടില്‍ സ്നേഹിക്കാന്‍ മാത്രമറിയുന്ന കുറെ മനുഷരുടെ ഒപ്പം,
പിന്നെ ഞങ്ങള്‍ നാള് പേരും അച്ചാച്ചനും മാത്രമായി, അച്ഛന്റെ പഴംകഥകളും, കെട്ട്, ഇടക്ക് എപോലോക്കെയോ, വന്നു പോകുന്ന അതിഥികളെ സ്വീകരിച്ചു അങ്ങനെ, അങ്ങനെ...,
പിന്നെ പതുക്കെ പതുക്കെ ഓണം ഞങ്ങള്‍ നാലും പേരും മാത്രം അടങ്ങുന്ന ഒരു ചെറു ആഖോഷമായി മാറി.,
അതായതു വിണ്ടിപെട്ടിക്കു മുന്നില്‍ ഇരുന്നു, സിനിമാക്കാരെ കണ്ടു മാത്രം സമയം കളയുന്ന ഒന്നോ രണ്ടോ ദിവസങ്ങള്‍ ആയി മാറി ഓണക്കാലം.,
പക്ഷെ നഷ്ടബോധം തോന്നിയില്ല ഒരിക്കലും കാരണം, ഗൃഹാതുരത സ്മരണകള്‍, നിറഞ്ഞ ഒരു ബാല്യകാലം ഞങ്ങളുടെ ഉള്ളില്‍ ഉണ്ടായിരുന്നു.,
പക്ഷെ എന്ന് കുസിന്‍സ് പലരും., ഓണത്തിന്റെ രണ്ടു ദിവസങ്ങളെ വെറും അവധി ദിവസം എന്ന് പോലും അല്ലാതെ ഒരു വിശ്രമ ദിവസം എന്നപോലെ കൊണ്ടാടുമ്പോള്‍.,

ഓണത്തിന് ടിവിയില്‍ വരുന്ന സിനിമകളെ കുറിച്ചു, ഫോണില്‍ വിളിച്ചു വിവരണങ്ങള്‍ തരുമ്പോള്‍., എന്റെ ഉള്ളില്‍ നിറയുന്ന ചിന്ത മടൂന്നാണ്., ഈ കുട്ടികള്ക്ക് ഓണം എണ്ണ മലയാളിയുടെ ദേശിയ ഉല്‍സവത്തിന്റെ അന്തസത്ത മനസിലാക്കാന്‍ കഴിയുന്നുണ്ടോ?

അവര്ക്കു ഒഅനം എന്നാല്‍ പത്തു ദിവസത്തെ അവധി മാത്രം അല്ലെ?

അതിന് പക്ഷെ കുറ്റം പറയേണ്ടത് ആ പാവങ്ങളെ അല്ലാലോ?

നമ്മുടെ നാടിന്‍റെ ദിനം പ്രതി മാറി കൊണ്ടു ഇരിക്കുന്ന വ്യവസ്ഥിതിയെ അല്ലെ? രാവിലെ അഞ്ചു മണിക്ക് ഉണരുന്ന കുട്ടികള്‍, വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ പല ടീചെര്സിനെ തേടി ഉള്ള പരക്കം പാച്ചില്‍ തുടങ്ങിയാല്‍ പിന്നെ , സ്കൂളും, നീന്തലും ഡാന്‍സും പറ്റും കൂത്തും എല്ലാം കഴിഞ്ഞു കുടനയുമ്പോള്‍ സമയം പത്തു മണിയോട് അടുക്കും, അതെ പോലെ ആഴ്ചയില്‍ ഒരിക്കല്‍ കിട്ടുന്ന ഞായറാഴ്ചയോ?

അന്നും പോകണ്ടേ പാട്ടിനും കൂത്തിനും, ഒരു ദിവസം മുടങ്ങിയാല്‍ അടുത്ത വീട്ടിലെ കുട്ടി കുറച്ചു കുടുതല്‍ പഠിച്ചാലോ? സമ്മാനം അവള്‍ കൊണ്ടുപോയാലോ? പിന്നെ എന്താവും അച്ഛന്റെഅഭിമാനം? അതിലും ഉപരി അമ്മയുടെ പൊങ്ങച്ചം?

അപ്പോള്‍ പിന്നെ മക്കള്‍ അവധി ദിവസങ്ങള്‍ മറയ്ക്കുക തന്നെ., അത് പോലെ ഓണം അവരും കൊണ്ടാടട്ടെ അവരുടെതായ രീതിയില്‍, പക്ഷെ ഒന്നോര്‍ക്കണം, നാളെ ഒരിക്കല്‍ " അയ്യോ എന്റെ പേരകുട്ടികളെ ഒന്നു കാണാന്‍ പോലും കിട്ടുന്നില്ല " എന്ന് പരിഭവം പറയാനും, മക്കള്‍ക്ക്‌ ഒന്നു ഫോണ്‍ ചെയാന്‍ പോലും സമയമില്ല എന്ന് സന്കടപെടനും പോലും നിങ്ങല്ല്ക് അവകാശം ഉണ്ടായിരിക്കില്ല.,

പറഞ്ഞു വന്നത് ഓണത്തെ പറ്റി ആണെന്കിലും ഒന്നു കൂടി പറയാതെ വയ്യ, എന്നും രാവിലെ ഞാന്‍ ഓഫീസിലേക്ക്., ഇറങ്ങുമ്പോള്‍ എന്റെ വേഷവിധാനങ്ങള്‍ എന്റെ അമ്മ ശ്രദ്ധിക്കും, തെറ്റുകള്‍ പറയുകയും തിരുത്തുകയും ചെയും, പക്ഷെ പലപ്പോഴും ഞാന്‍ കാണുന്ന കാഴ്ച മക്കളെ അമ്മമാര്‍ വേഷം കെട്ടിച്ചു വിടുന്നതാണ്,

നിങ്ങളുടെ മകള്‍ സുന്ദരിയയിരിക്കാം, പക്ഷെ എന്തിനവളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു കാഴ്ച വസ്തു ആക്കി മാറ്റുന്നു.,

നമ്മുടെ നാട്ടിലെ പല പീഡന കഥകളും ശ്രദ്ധിച്ചാല്‍ ഒന്നു മനസിലാക്കാം, ഒന്നെന്കില്‍ പെണ്‍കുട്ടിയുടെ അല്ല എങ്കില്‍ അവളുടെ അമ്മയുടെ അശ്രദ്ധ തന്നെ യാണ് അതിന് കാരണം.,

ഏതൊരു വിവാദ വിഷയം ആയതിനാലും , എന്റെ വിഷയത്തില്‍ നിന്നും ഞാന്‍ ഒരുപാടു അകന്നതിനലും നമുക്കു ഓണത്തിലേക്ക് തന്നെ മടങ്ങാം,

ഓണം എണ്ണ ഗൃഹാതുരത്വം നിറഞ്ഞ ഉള്സവകല്‍ം മലയാളിക്ക് നഷ്ടമാകുന്നത് മറ്റൊന്നുംകൊണ്ടല്ല,

എന്തൊക്കെയോ വെട്ടി പിടിക്കാന്‍ ഉള്ള ഒട്ടതില നാം നമ്മെ തന്നെ മരകു‌ാന്നത് കൊണ്ടാണ്,

പക്ഷെ അത് തിരിച്ചറിയുമ്പോള്‍ മലയാളി, മറ്റും പലതും ആയി മാറിയിട്ടുണ്ടാവും, എങ്കിലും പറയുന്നു.,

"ഹാപ്പി ഓണം"

Friday, September 5, 2008

ഭൂതം,ഭാവി, വര്‍ത്തമാനം,

കഴിഞ്ഞ ദിവസം ട്രെയിന്‍ ഒരുപാടു ലേറ്റ് ആയിരു‌ന്നു, സന്ധ്യയില്‍ ചുവന്ന ആകാശത്തിനു താഴെ കൂടി മെല്ലെ മെല്ലെ ഉള്ള യാത്ര, എന്നിലേക്ക്‌ പകര്ന്നു തന്ന ചോദ്യം ഇതായിരുന്നു., ഭൂതം , ഭാവി, വര്‍ത്തമാനം, ഇതില്‍ എനിക്ക് പ്രിയപ്പെട്ട കാലം ഏതാണ്‌? പ്രണയമോ, സൗഹൃദമോ വിരഹമോ , ഏതൊക്കെയോ നനുത്ത വികാരങ്ങള്‍ ഉള്ളില്‍ ഉണര്‍ത്തിയ ഒരു സയം സന്ധ്യ., ഓര്‍മ്മകള്‍ മെല്ലെ പിന്നിലേക്കു സഞ്ചരിക്കാന്‍, തുടങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറയുന്നുവോ? പതുക്കെ പതുക്കെ ഞാന്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു പോയിക്കൊണ്ടിരുന്നു..., ഏലം മണക്കുന്ന കാറ്റും ഏലേലം പാടുന്ന കിളികളും, ഉള്ള എന്‍റെ മലനാട്, സന്ധ്യ പ്രാര്‍ത്ഥനക്ക് ശേഷം, ഞങ്ങള്‍ , അതായതു ഒരു വാനരപട, ആ ചെമ്പരത്തി ചുവട്ടില്‍ ഒത്തു കൂടി, ഉണ്ടാക്കിയിരുന്ന ബഹളങ്ങള്‍ ., പിന്നെ അറിയാവുന്നതും അല്ലാത്തതും ആയ, പലപ്പോഴും ഇതു വരെ കണ്ടു പിടിച്ചിട്ടു പോലും ഇല്ലാത്ത ഭാഷയില്‍ ഉള്ള അന്താക്ഷരി, അങ്ങനെ അങ്ങനെ, സ്നേഹം പങ്കു വച്ച സന്ധ്യകള്‍ക്കും ചുവപ്പും, നീലയും ഇട കലര്ന്ന മനോഹര നിറമയിരു‌ന്നല്ലോ.,
പിന്നെ കുറച്ചു നാളത്തെ സന്ധ്യകള്‍ക്ക്, ഭയത്തിന്റെ ചുവപ്പയിരു‌ന്നു, എല്ലാവരെയും പോലെ ഞാനും, ഏറ്റവും സന്കടപെടുത്തിയ ആ കളം മറക്കാന്‍ ആഗ്രഹിക്കുന്നു, സ്വപ്നത്തിലേക്ക് എന്നും ഭീകര സത്വങ്ങള്‍ വിരുന്നു വന്ന രാത്രികള്‍, മരണത്തിന്റെ കൈകളെ, ചിലപ്പോള്‍ വല്ലാതെ പേടിക്കുകയും, മറ്റു ചിലപ്പോള്‍ പ്രണയിക്കുകയും ചെയ്ത പുലരികള്‍, പിന്നെ കുറച്ചു നാളത്തെ ഹോസ്റ്റല്‍ ജീവിതം, ഒരായിരം സ്വപ്‌നങ്ങള്‍ പങ്കു വച്ച ആ സന്ധ്യകള്‍, എങ്ങനെ മറക്കാന്‍? അവയ്ക്കും മഞ്ഞിന്റെ കുളിര് കൂട്ട് ഉണ്ടായിരുന്നതവം അതിന് കാരണം., ഓ ഒന്നു മറന്നു എന്റെ ചോദ്യം ഇതൊന്നും ആയിരുന്നില്ലലോ? എന്റെ പ്രിയപ്പെട്ട ആ കളം? അതെ ഇന്നിങ്ങനെ എന്തെങ്കിലും ഒക്കെ കുതികുരിക്കാന്‍ പോലും എന്നെ പ്രപ്തയക്കിയ, ബാല്യകൌമാരങ്ങള്‍ ഞാന്‍ ജീവിച്ചു തീര്ത്ത സമയമോ? ജീവിതം ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ ആണെന്ന് മനസിലാക്കിയ എന്റെ കൌമാരമാകലമോ? മനുഷന്‍ രണ്ടു മുഖങ്ങള്‍ മാറി മാറി ഉപയോഗിക്കുന്ന ഒരു സമര്‍ത്താന്‍ ആയ നടന്‍ ആണെന്ന്‌ കണ്ടറിഞ്ഞ യൌവനത്തിന്റെ തുടക്കമോ? അതോ ഇനിയും വരന്‍ ഇരിക്കുന്ന ഭാസുരമായ ഭവികലമോ? അല്ല ഇതൊന്നും അല്ല, ഞാന്‍ ഏറ്റവും സ്നേഹിക്കുന്നത് എന്റെ ഈ വര്‍ത്തമാനത്തെ തന്നെ ആണ്., ഞാനും നീയും അടങ്ങുന്ന ഈ സമൂഹം ഒരുപാടു നുണകളില്‍ ജീവിക്കുന്നു., നഷ്ട സ്വര്‍ഗങ്ങള്‍ എന്ന് പാടാന്‍ സുഖമാണ്, ഓര്‍മകള്‍ക്ക് മയക്കുന്ന സുഗന്ധവും ഉണ്ടാവും, അതെ പോലെ തന്നെ ഭാവി എന്നത് ഒരു വലിയ പ്രതീക്ഷയും ആവാം, പക്ഷെ അപ്പോഴും ഞാന്‍ എന്റെ ഈ വര്‍ത്തമാനകാലത്തെ വല്ലാതെ സ്നേഹിക്കുന്നു,
ഓര്‍മകള്‍ക്ക് എന്നും പട്ടു പടി ഉറക്കണോ? വെറുതെ മനുഷനെ വിഷമിപ്പിക്കണോ ഒക്കെയേ കഴിയു.,
അത് പോലെ തന്നെ പ്രതീക്ഷകല്‍ക്കകട്ടെ, വെറുതെ മോഹിപ്പിക്കാനും,
പക്ഷെ ഈ വര്‍ത്തമാനം കളം നമ്മെ നമ്മുടെയെല്ലാം ചെറു ജീവിതം ആസ്വദിക്കാന്‍ അല്ലെ പഠിപ്പിക്കുന്നത് അത് കൊണ്ടു തന്നെ എനിക്കിഷ്ടം എന്റെ ഈ വര്‍ത്തമാനത്തെ തന്നെ.,
എനിക്കറിയാം എതിര് അഭിപ്രായങ്ങള്‍ ഒരുപാടു ഉണ്ടാകും, ചിലപ്പോള്‍ എനിക്ക് പോലും, എങ്കിലും മനസില്‍ തോന്നിയത് കുരചെന്കിലും അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നു തോന്നുന്നു.,

Saturday, August 2, 2008

ഒരു മറുപടിക്കത്ത്.,

നാനാര്തങ്ങളുടെ സൗഹൃദം വായിച്ച പലരുടെയും സംശയങ്ങള്‍ക്ക് ഉള്ള ഒരു ചെറിയ മറുപടിയാണിത്.,
എല്ലാം ഒന്നും എന്റെ അനുഭവങ്ങള്‍ അല്ല., എന്നാല്‍ ഞാന്‍ കണ്ടതും കേട്ടതും, തീര്ത്തും സത്യവുമായ ചിലവ മാത്രമാണത്.,
പിന്നെ എന്റെ സൌഹൃദങ്ങളെ പറ്റി, എന്നും അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരുപാടു നല്ല സൌഹൃദങ്ങള്‍ , എന്നെയും എന്റെ സ്വപ്നംങളെയും അറിയുന്നവര്‍., പിച്ച വച്ച അന്ന് തുടങ്ങിയവ മുതല്‍ ഇന്നു ഇവിടെ ഈ ബ്ലോഗില്‍ തുടങ്ങിയവ വരെ നീളുന്നു അവയുടെ നിര.,
അധികം ഒന്നും കൂട്ടം തെറ്റി പോകാതെ ഇതു വരെഎത്താന്‍ kഅഴിഞ്ഞത് എന്‍റെ കഴിവ് എന്ന അഹങ്കാരവും ഇല്ല., അതൊരു മഹാഭാഗ്യം എന്ന് തന്നെ വിശ്വസിക്കുന്നു.,
എങ്കിലും ഒന്നു ചിന്തിക്കാതെ വയ്യ., എങ്ങനെയാണു ചിലവയൊക്കെ കൂട്ടം തെറ്റിയത് ?
നെറ്റ് സുഹൃത്തുകള്‍ക്ക് അറിയാത്ത പലതും അതിന് കാരണങ്ങളാണ്., ഞാന്‍ അങ്ങനെ വളരെ നല്ല സ്വഭാവം ഉള്ള അടങ്ങി ഒതുങ്ങി , എന്തും സഹിച്ചു നടക്കുന്ന നടന്‍ മലയാളിപെന്നു ഒന്നും അല്ല, കണ്ടാല്‍ അങ്ങനെ തോന്നുമോ? ഏയ് ഒരിക്കലും ഇല്ല ., ഒരു പരിധി വരെ ഒക്കെ ഞാന്‍ ക്ഷമിക്കു പക്ഷെ പിടി വിട്ടലുണ്ടല്ലോ? എന്താ പറയുക?
ധിക്കാരി? തന്റെടി? ആ എല്ലമാനെന്നെ.,
സുഹൃത്തുകളുടെ ഇടയില്‍ എനിക്ക് ഒരിക്കലും ആണ്‍ പെന്‍ വക ഭേദങ്ങള്‍ ഒന്നും ഇല്ല., ആണായാലും പെണ്ണായാലും കഴ്പടുകള്‍ ശരിയനെന്കില്‍, അല്ല എനിക്ക് ശരി എന്ന് തോന്നുന്നു എന്കില്‍ ആ സൌഹൃദത്തെ ഞാന്‍ പ്രണയിച്ചു തുടങ്ങും.,
പുരുഷന്‍ ആയതു കൊണ്ടു എല്ലാം അഗീകരിച്ചു കൊടുക്കാനും, എന്തിനും പുറകെ ന്നടക്കാനും സോറി, എനിക്ക് താത്പര്യം ഇല്ല., സ്ത്രീയോടും ഇതേ മനോഭാവം ആണ് കേട്ടോ! ഡോണ്ട് തിന്ക് ദാറ്റ് ഐ അം ഇ ഫെമിനിസ്റ്റ്‌
എനിക്ക് ഒരിക്കലും ആകാന്‍ പറ്റാത്തതും അത് തന്നെ.,
പിന്നെ ആരും എന്നെ ഭരിക്കാന്‍ വരരുത്, അതിന് വീട്ടില്‍ ആളുണ്ടേ.,
ഏത് സുഹൃത്തിനും മൊബൈല്‍ നമ്പര്‍ കൊടുക്കാന്‍ മടിക്കാറില്ല കാരണം വര്‍ത്തമാനത്തിന്റെ അതിര് വിടുമ്പോള്‍ നിര്‍ത്തിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു, അല്ലെങ്കില്‍ അഹങ്കരിക്കുന്നു.,
ഇങ്ങനെ ഒക്കെ ആയതു കൊണ്ടാവാം, സുഹൃത്തുകള്‍ ഒരുപാടു ഉണ്ട് എന്ന് മാത്രമല്ല, എല്ലാം തന്നെ അടുത്ത ആത്മാര്‍ത്ഥമായ ബന്ധങ്ങള്‍ ആണ് താനും,
ആ പറഞ്ഞു വന്നത് കൂട്ടം തെട്ടിയവരെ കുറിച്ചാണല്ലോ?
ആ കൂട്ടം തെറ്റല്‍ ഒരിക്കലെ സംഭവിച്ചിട്ടുള്ളൂ., അതില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം അത് സംഭവിച്ചത് പള്ളികൂടതിലോ? പ്ലസ് ടു ജീവിതത്തിലോ ഒന്നും അല്ല , കുറച്ചുഎങ്കിലും പകത എത്തി എന്ന് തോന്നി പോകുന്ന പിജി ക്ലാസ്സില്‍ ആയിരുന്നു എന്നതാണ്.,
ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ട് എങ്കിലും , തെറ്റ് എന്റേത് അല്ല ഞങ്ങളുടേത് ആണെന്ന് തോന്നിയിട്ടില്ല ഇതു വരെ., ആ ഈ ഞങ്ങള്‍ ആരെന്നാണോ? സ്വന്തമായി കാര്യങ്ങള്‍ ചെയാന്‍ കഴിയും എന്നും ആരുടെയും ഔദാര്യം വേണ്ടയെന്നും, പിന്നെ സഹായങ്ങള്‍ക്ക് വേണ്ടി ചീത്ത പേരു കേള്‍ക്കാന്‍ താത്പര്യം ഇല്ല എന്നും ഒക്കെ വിളിച്ചു പറഞ്ഞു നടക്കുന്ന ഞങ്ങള്‍ കുറച്ചു അഹങ്കാരികള്‍., മറ്റു ചിലരുടെ ഭാഷയില്‍ തനി പരിഷ്കാരികളായ "കേടികള്‍ "
ആ തെട്ടലുകള്‍ കാരണം സത്യത്തില്‍ ഒരുപാടു പേരു കേള്‍ക്കെടി വന്നു എങ്കിലും, ഇപ്പോള്‍ ഞങ്ങളെ കുറിച്ചു ഞങ്ങള്ക്ക് തന്നെ അഭിമാനം തോന്നുന്നു.,
പിന്നെ പോയ കൂട്ടര്‍ അതും അവിടുന്ന് തന്നെ ആയിരുന്നു പക്ഷെ ഓര്‍മിക്കാന്‍ തന്നെ ഒരുതരം വേരുപ് തോന്നുന്നു., പുറമേയ്ക്ക് ചെത്തി മിനുക്കിയ സുന്ദരമുഖങ്ങളും, അകമേക്ക് വെറും സ്വാര്‍ത്ഥത മനോഭാവവും മാത്രം കൊണ്ടു നടക്കുന്ന കുറെ കള്ളനാണയങ്ങള്‍., അവര്ക്കും ആണ്‍ പെന്‍ ഭേദങ്ങള്‍ ഇല്ലായിരുന്നു., ഒരിക്കല്‍ മനസറിഞ്ഞു സഹോദരങ്ങലെയോ നല്ല സുഹൃതുകലെയോ ഒക്കെ പോലെ അവരെ സ്നേതിച്ചതോര്‍ക്കുമ്പോള്‍, സ്വയം ഞങ്ങള്ക്ക് തോന്നുന്നത് ഒരുതരം വില കുറഞ്ഞ സഹതാപം ആണ്,
പക്ഷെ വേറൊന്നുണ്ട്‌ അവരോട് നന്ദി പറയാതെ വയ്യ അവരാണ് ലോകത്തിന്റെ വൃത്തികെട്ട മുഖം ഞങ്ങള്ക്ക് കാട്ടി തന്നത്,
എങ്കിലും ആ പിജി കാലവും സുന്ദരമായിരുന്നു., ഒരുപാടു സ്വപ്നങ്ങളും, സന്കടങ്ങളും, തമാശയും, പിന്നെ കുറച്ചു കുശുമ്പും ഒക്കെ പങ്കു വച്ച ഹോസ്റ്റല്‍ ജീവിതം,
സഹോദരങ്ങളെ പോലെ സ്നേഹിച്ച കുറെ സുഹൃത്തുകള്‍, കളിയായി ഒരുപാടു തവണ വഴക്കിട്ടിഇട്ടും ഇന്നും മറക്കാതെ മിസ് കാള്‍ തരുന്ന, മെസ്സേജ് അയക്കുന്ന ബത്ച്ച് മേറ്റ്സ്, എല്ലാം വിശേഷങ്ങളും വിളിച്ചു പറയുന്ന അനിയന്മാരും അനിയത്തിമാരും, അങ്ങനെ ഒരുപാടു പേര്‍
കൊടൈകനാല്‍ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം ഈ ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകും എന്ന് ഉറപ്പുള്ള രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുകള്‍ തന്നെ എന്റെ സ്വന്തം ചിന്തുവും ഞങ്ങളുടെ മാത്രം ഈനാമ്പേച്ചി സൌമ്യയും

Wednesday, July 30, 2008

നാനാര്‍തങ്ങളുടെ സൗഹൃദം

സൗഹൃദം എന്ന വന്‍ വൃക്ഷം ഏവര്‍ക്കും പകര്‍ന്നു നല്കുന്നത് ചെറു കുളിര് നിറഞ്ഞ ഒരു തണലാണ്‌, അപ്പോഴും ചിരിക്കുന്ന മുഖവും ചതിക്കുന്ന മനസുമായാണോ ? പലരും ആ വൃക്ഷത്തിന്‍റെ ചാഞ്ഞ ചില്ലയിലേക്ക് ഓടി കയറുന്നത് എന്ന് ചിന്തിക്കെണ്ടിയിരിക്കുന്നു, ഉത്തരാധുനിക സൗഹൃദം എന്ന പേരില്‍ ജീവിതം ആസ്വദിക്കുന്ന വായനക്കാരാ നിങ്ങള്‍ക്ക് അറിയുമോ? എന്താണ് ഈ ഉത്തരാധുനിക സൗഹൃദം?
സുഹൃത്തെന്ന പേരില്‍ എതിര്‍ ലിംഗത്തില്‍ പെട്ട സഹപാഠിയുടെ തോളില്‍ തല ചായ്ച്ചിരുന്നു സ്വപ്നം കാണുന്നതോ? കൈവെള്ളയില്‍ ഒതുങ്ങുന്ന മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ വായിച്ചു ആര്‍ത്തു ചിരിക്കുന്നതോ? പ്രണയത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും എല്ലാ ഭാവങ്ങളും ഉള്ള ബന്ധത്തിന് സൗഹൃദം എന്ന ഓമനപേര് നല്‍കുന്നതോ?
പ്രിയ സോദര, നാള് ചുമരുകളില്‍ ഒതുങ്ങുന്ന നിന്‍റെ ക്ലാസ്സ് മുറിയില്‍, ഓഫീസ് മുറിയില്‍, നിന്‍റെ താല്പര്യങ്ങള്‍ക്ക് വഴങ്ങാത്ത പെണ്‍കുട്ടിയുടെ ഫോണില്‍ രാത്രിയില്‍ വിളിച്ചു അശ്ലീലം പറയുമ്പോള്‍ , അവളുടെ പേരില്‍ , ഇല്ല കഥകള്‍ മെനഞ്ഞു കൂട്ടുപ്പോള്‍, ഓര്‍ക്കുക നാളെ അവളുടെ സ്ഥാനത്ത് നിന്റെ അനുജത്തിയോ മകളോ ആയിരിക്കും.,
കലാലയത്തില്‍ കൈയില്‍ കാശുള്ള , സുന്ദരന്റെ കൈകളില്‍ തൂങ്ങി നടന്നു, ഒടുവില്‍ അവന്റെ പോക്കറ്റ് ഒഴിയുമ്പോള്‍ , "ഓ അവന്‍ ശരിയല്ല" എന്ന് പറഞ്ഞു അവനെ മനപൂര്‍വ്വം അവഗണിക്കുന്ന കൂട്ടുകാരി നീയും ഓര്‍ക്കുക സ്വന്തം സത്വതെയാണ് നീ വന്ജിക്കുന്നത്.,
ഭാരതം എനന രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനിക്കുകയും അതൊരു സ്വകാര്യ അഹന്കരമായി, കൂടെ കൊണ്ടു നടക്കുകയും ചെയുന്ന യുവത്വം , പക്ഷെ, രാത്രിയുടെ അന്ത്യയാമത്തോളം നീളുന്ന പാര്‍ട്ടിയില്‍, ശീതള പനിയങ്ങളുടെ കമര്‍പ്പില്‍ തല മറച്ചു, പാശ്ചാത്യ സംഗീതത്തിന്റെ തട്ടുപൊളിപ്പന്‍ ഈണത്തില്‍, ആടിത്തിമിര്ക്കുമ്പോള്‍ എല്ലാം പങ്കു വയ്ക്കുന്ന സുഹൃത്തുകള്‍ എണ്ണ പേരില്‍ ശരീരം പോലും പങ്കു വയ്ക്കുമ്പോള്‍ , അവര്‍ അറിയുന്നില്ല ആ സ്വകാര്യ അഹങ്കാരം നമുക്കു നഷ്ടമാകുകയാണ്‌ എന്ന്.,
" അതിരുകള്‍ ഇല്ലാത്ത സൗഹൃദം" എന്ന് കവികളും കലാകാരന്മാരും പുകഴ്ത്തി പാടുമ്പോഴും ഓര്‍ക്കുക തീര്ച്ചയായും വ്യക്തമായ അതിരുകള്‍ ഉള്ള ഒന്നു തന്നെയാണ് സൗഹൃദം., അതിരുകള്‍ ഇല്ലാത്ത ആന്പെന്‍ സൗഹൃദം അതിന് നമ്മുടെ പൂര്‍വികര്‍ നല്കിയ അതി മനോഹരമായ നാമമാണ്, "പ്രണയം" ,
പക്ഷെ ഇന്നു നമ്മുടെ ചുറ്റുവട്ടത്ത് ആരും തന്നെ പ്രണയിക്കുന്നില്ല, സൗഹൃദം എണ്ണ പേരില്‍ ഒരു പ്രണയത്തിന്റെ എല്ലാ രസങ്ങളും നുകരാന്‍ കഴിയുമെന്കില്‍ , പിന്നെ എന്തിനാണ് ഒരുപാടു പ്രതിബന്ധതകള്‍ ഉള്ള പ്രണയം?

ഉത്തരാധുനിക സൌഹൃദത്തിന്റെ പടവുകള്‍ ഓടി കയറുമ്പോള്‍ ഓര്‍ക്കുക, തിരിച്ചിറങ്ങുമ്പോള്‍ എന്നും നിങ്ങള്‍ ഒറ്റക്കയിരിക്കും, മുഖത്തിന്റെ ഭംഗിയുംകൈയിലെ കാശും തീരുമ്പോള്‍, നാം ഒരു ഉത്തരാധുനിക സൌഹൃദത്തിന്റെ ജീവിക്കുന്ന രക്തസക്ശിയയൊഇ മാറിയിട്ടുണ്ടാവും.,
അപ്പോഴും ആലോചിക്കുക നിനക്കു മുന്നില്‍ സമയം ഇനിയും ബാക്കിയാണ്, "സൗഹൃദം" എണ്ണ അതി മനോഹരവും അത്യന്തം വിശിഷ്ടവുമായ ആ സ്വപ്നത്തിലേക്ക് നടന്നിറങ്ങാന്‍ നിനക്കു കഴിയും ഒന്നു മനസ് വച്ചാല്‍, ഓപ്പ നല്ലൊരു പ്രണയത്തിലേക്കും,

നിന്റെ പ്രിയപ്പെട്ട സുഹൃത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ അവനെ, അവളെ നീ സ്നേഹിക്കുക, ആത്മാര്തംയി തിരിച്ചു സ്നേഹം മാത്രം വാങ്ങുക , പ്രതിഫലം അത് ആഗ്രഹിക്കാതെ ഇരിക്കുക,

അപ്പോഴും ഞാന്‍ അറിയാതെ നന്ദി പറഞ്ഞു പോകുന്നു "സ്നേഹമാണ് അഖിലസരമൂഴിയില്‍" എന്ന് എന്നെ പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്തുകള്‍ക്ക്.,
സുര്യന്‍ പടിഞ്ഞാറേക്ക്‌ യാത്ര ആകുമ്പോള്‍ , സ്വകാര്യതയുടെ ഏകാന്തതയില്‍ , എന്നെ നോക്കി ചിരിച്ച ഭീകര സത്വങ്ങളെ കണ്ടു അലറി കരഞ്ഞപ്പോള്‍ , എനിക്ക് കൂട്ടായി എത്തി സംഗീതം പോലെ പെയ്തിറങ്ങുന്ന സ്നേഹത്തിന്റെ ഒരായിരം മഴനൂലുകള്‍ എനിക്ക് സമ്മാനിച്ച പ്രിയസുഹൃതുകളെ നന്ദി നിങ്ങളുടെ നല്ല മനസിന്‌................,,,,,,,,,,,,,,,,,,,,

Saturday, July 19, 2008

പറയാതെ പോയവര്‍........

ഇന്നലെ സുഹൃത്തിന്‍റെ മൊബൈലില്‍ "പറയാതെ പോകയോ എന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ പറയാതെ പോയവരെ കുറിച്ചുള്ള ചില വിചാരങ്ങള്‍..
ആരൊക്കെയാണ് പറയാതെ പോകുന്നവര്‍ ഒന്നിച്ചുണ്ടായിരുന്ന ഒരുപാടുകാലം ഉള്ളിലെവിടെയോ ഒളിപ്പിച്ചു വച്ചിരുന്നത് , ഒടുവില്‍ വേര്പിടിയളിലും പോരയാതെ., പിന്നീടെന്നും കുറ്റബോധത്തോടെ അതോര്‍ക്കുന്ന കാമുക ഹൃദയങ്ങലോ ? സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും കുളിരിനു മേലേക്ക് എരിവെയിലായി വിരഹം കടന്നു വരുമ്പോള്‍ യാത്ര പറയാതെ നടന്നകലുന്ന സുഹൃത്തോ രണ്ടു വര്ഷം നീണ്ട ഹോസ്റ്റല്‍ ജീവിതത്തിനു ഒടുവില്‍ പിരിഞ്ഞപ്പോള്‍ കണ്ണുകളിലേക്കു പോലും നോക്കാതെ ഓടി മറഞ്ഞ പ്രിയ കുട്ടുകാര്‍ അന്നെന്നെ ഒരുപാടു കരയിപ്പിച്ചിരുന്നു പക്ഷെ ഇന്നു എനിക്ക് തോന്നുന്നു പലരുമ പറയാതെ പോകുന്നത് മരണം വന് വിളിക്കുമ്പോള്‍ മാത്രമാണെന്നു............
മരണം വളരെ പതുക്കെ നാം അറിയാതെ കടന്നു വരുന്ന തസ്കരനെക്കളും എത്രയോ മിടുക്കന്‍..
മരണം ആദ്യം ചിലപ്പോള്‍ നമ്മെ ഞാട്ടിപ്പിക്കുന്നു, ചിലപ്പോള്‍ കരയിപ്പിക്കുന്നു, ഇനിയും ചിലപ്പോള്‍ ആവട്ടെ വല്ലാത്തൊരു തരം മരവിപ്പും ഏകാന്തതയും മാത്രം സമ്മാനിച്ച്‌ കടന്നു പോകുന്നു.,
മരണ വീടിഇല്‍ നിന്നുമുയരുന്ന നിലവിളികളും, പദം പറഞ്ഞുള്ള കരച്ചിലുകളും എന്നുമെന്നെ കരയിപ്പിച്ചിരുന്നു., പിന്നെ കുറെ നാളത്തേക്ക് അവരുടെ ജീവിതത്തെ പട്ടി വല്ലതോരുതരം ഭയത്തോടെ ചിന്തിചിഒരുന്നു., എന്നാല്‍ എന്ന് ഞാനറിയുന്നു., മരണത്തിന്റെ ദുഖം ആ ചിതയോടോപം കെട്ടടങ്ങുന്നു., പിന്നെ പതുക്കെ പതുക്കെ പരിചയമുള്ള ആരോ ഒരാള്‍ പോയത് പോലെ ബന്ധുക്കള്‍ തങ്ങളുടെ തിരക്കുകളിലെക്കി കൂപ് കുത്തുന്നു.,
എന്തോ വല്ലാത്തൊരു അമര്‍ഷം തോന്നുന്നു ഇ സമൂഹത്തോട് തന്നെ .,
ഒരു പക്ഷെ ജീവിത സാഹചര്യങ്ങലവം അവരെ അതിന് പ്രേരിപ്പിക്കുന്നത്., എന്കില്‍ കൂടിയും എന്തോ അതിനൊന്നും കഴിയാത്ത എന്റെ മനസിന്‌ കഴിയുന്നില്ല ...,
കാരണം ഒന്നും ഒന്നും പറയാതെ., എന്ന് എനിക്ക് തരാറുണ്ടായിരുന്നു മുത്തം പോലും തരാതെ
എന്റെ വീടിന്റെ പടികള്‍ ഇറങ്ങി തെക്കേ പറമ്പിലേക്ക്‌ പോയത് എന്റെ അച്ഛനായിരുന്നു.
അച്ഛന്‍ എണ്ണ ആള്‍ ഇല്ലാതാവുന്നതോടെ ഈ ഭൂമിയിലെ ഓരോ വ്യക്തിയും അനാഥനായി മരുന്ന് എണ്ണ തിരിച്ചറിവ് നെന്ജിനുള്ളിളിക്ക് കുത്തിയിറങ്ങുന്ന ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണ്......

Friday, June 6, 2008

ഇത്തിരി പെണ്‍ വിഷയം......

മൈന ചേചിയുടെ ലേഖനം വായിച്ച ദിവസമാണ് ഉള്ളില്‍ ഉറങ്ങി കിടന്ന എന്റെ ചില സംസയങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങിയത്. എന്താ ഈ പുരുഷവര്‍ഗതിന്റെ വിചാരം അല്ലെന്കില്‍ വിശ്വാസം ? വയ്നോട്ടം അവരുടെ മാത്രം കുത്തകയോ? ഒരു പെണ്ണും ഒരിക്കലും ഒരു അങിനെ നോക്കില്ല എന്നോ? നമ്മുടെ കവികളും കലാകാരന്മാരും വാനോളം പികഴ്ത്തുന്ന പോലെ സ്ത്രീ എന്നും നമ്ര മുഖിയായി, സുശീലയായി ജീവിക്കുന്നു എന്നോ? എന്കില്‍ പുരുഷകെസരികളെ നിങ്ങള്‍ ഒന്നരിയു നിങ്ങളിലും എത്ര നന്നായി മനോഹരംയി ഒരു ആണിനെ ആഗോപകം വീക്ഷിക്കാന്‍ ഞങ്ങള്ക്ക് കഴിയും., നിങ്ങളിലും എത്ര മനോഹരമായി എന്തിനെ പറ്റിയും പ്രവചനങ്ങള്‍ നടത്താനും പലപോഴും ഞങ്ങള്‍ മാത്രമാണ് മിടുക്കര്‍.
ഒരു പെണ്ണിന്റെ പുറകെ ഒരുപാടു പേര്‍ പരക്കം പായുമ്പോള്‍ ആ പരക്കം പാച്ചില്‍ ദിശ മാറ്റി വിടാന്‍ഞങ്ങള്ക്ക് ദ നിമിഷങ്ങള്‍ മതി .
പ്രിയപ്പെട്ട ആണ്‍ സുഹൃത്തുക്കളെ ഒന്നു മനസിലാക്കുക നിങ്ങളുടെ ചെറിയ ചെറിയ കുശുകുശുപ്പുകളുടെ അര്ത്ഥം പലപോഴും സ്വന്തം വര്‍ഗ്ഗത്തില്‍ ഉള്ളവരിലും എത്രയോ വേഗത്തില്‍ ഞങ്ങള്‍ മനസിലാക്കുന്നു., വളരെ പെട്ടെന്ന് തന്നെ സാരി തുമ്പ് നേരെയക്കുന്നതും , ചുരിദാറിന്റെ ഷാള്‍ വലിചിടുന്നതും അതിനാലാണ് എന്ന് മനസിലാക്കുക..
പക്ഷെ ഒരിക്കലും ഞങ്ങളുടെ മുന വച്ചുള്ള നോട്ടങ്ങള്‍ മനസിലാക്കാന്‍ മൂഡ സ്വര്‍ഗതില ജീവിക്കുന്ന നിങ്ങള്ക്ക് എന്റെ കഴിയാതെ പോകുന്നു?????????

Thursday, June 5, 2008

വെളുത്ത മഞ്ഞ്

മഞ്ഞിനോടെ എനിക്കെന്നും വല്ലാത്ത ഒരുതരം ഇഷ്ടമാണ് ഉണ്ടായിരുന്നത്. അതിന്റെ കാരണം എനിക്കിന്നും അറിയില്ല. കണ്മുന്നില്‍ നില്ക്കുന്ന ആളെ പോലും കാണാന്‍ കഴിയാത്ത ആ മഞ്ഞിളുടെ നടക്കാന്‍ എനിക്ക് ഒരുപാടു ഇഷ്ടമായിരുന്നു.
വെളുത്ത പുക ഉയര്‍ന്നത്‌ പോലെ ഉള്ള ആ മഞ്ഞിന് വല്ലാത്ത ഒരു ആകര്‍ഷണ ശക്തി ഉണ്ടായിരുന്നു. ആ വെളുത്ത മഞ്ഞിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമയിരുന്ന നീണ്ട പതിനഞ്ഞു വര്‍ഷകാലം ഞാന്‍ ജീവിച്ചത്. ആ മഞ്ഞിലുടെയാണ് ഞാന്‍ എന്റെ ആദ്യ വിധ്യലയത്തിലേക്ക് സഞ്ഞരിച്ചത്.
മഞ്ഞിലൂടെ വീശിയടിക്കുന്ന കാറ്റിന് എലതിന്റെയും കുരുമുളകിന്റെയും
ഗന്ധമുണ്ടായിരുന്ന്ഗ്., അതിലുപരിയായി ആ കാറ്റിന് സ്നേഹത്തിന്റെ ഗന്ധമുണ്ടായിരുന്നു, സൌഹൃദതിന്റെയും സമാധാനത്തിന്റെയും അങ്ങനെയങ്ങനെ ഒരുപാടു നന്മകളുടെ ഗന്ധം ഉണ്ടായിരുന്നു. സ്കൂളിലേക്കുള്ള വഴിയില്‍ ശക്തമായി വീശിയടിക്കുന്ന ആ കാറ്റിനെ പിന്തള്ളിയാണ് ഞാന്‍എന്നും നടന്നിരുന്നത്.,
ആ വഴിയുടെ ഓരോ മുക്കും മൂലയും എനിക്ക് സുപരിചിതമായിരുന്നു., ആ വഴിയില്‍ കാണുന്ന മുഖങ്ങളും അങ്ങനെ തന്നെ., അതിലെന്റെ പ്രിയ സുഹൃത്തുകള്‍ ഉണ്ടായിരുന്നു.. ചെറു പുന്ചിരിയിലെ ആത്മ ബന്ധങ്ങലുമുണ്ടായിരുന്നു .
കണ്ടു പരിചയം മാത്രം ഉള്ളവരുണ്ടായിരുന്നു. എല്ലാ മുഖങ്ങളെയും ഞാന്‍ സ്നേഹിച്ചു, അവര്‍ എന്നെയും.....

ശൂളിലെക്കുള്ള വഴിയില്‍ ഒന്‍പതാം തരം വരെ എനിക്ക് കൂട്ടായി ഉണ്ണി ഉണ്ടായിരുന്നു., അതിന് ശേഷം ഞാന്‍ തനിച്ചായി എങ്കിലും അങ്ങനെ തൊമ്മി തുടങ്ങിയത് കുറെ നാളുകള്‍ കൂടി കഴിഞ്ഞാണ്., കാരണം പത്താം താരത്തിനു കുറച്ചു നാള്‍ മുന്പ് വരെ എങ്കിലും
നിക്കായി ചില മിഴികള്‍ കതിരിന്നിരുന്നു പക്ഷെ അവയുടെ എണ്ണം ഞാന്‍ അറിഞ്ഞിരുന്നതിലും ഏറെ ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ്.,
അവിടെ ഞാന്‍ എന്നും ഒരു നല്ല കുട്ടി ആയിരുന്നു, ക്ലാസ്സ് ഫസ്റ്റ് വാങ്ങുന്ന, എല്ലാ പരിപാടിയിലും പന്കെടുക്കുന്ന, എല്ലാവരോടും നന്നായി പേരു മരുനാ ഒരു നല്ല കുട്ടി. എനിക്ക് അവിടെ എല്ലാത്തിനെയും ഒരുപാടു ഇഷ്ടമായിരുന്നു, എപ്പോഴും അങ്ങനെ തന്നെ ., ആ കെട്ടിടങ്ങള്‍, അതിന്റെ പരിസരം, ടീചെര്സ്, സ്ടുടെന്റ്സ് അങ്ങനീങ്ങനെ എല്ലാത്തിനെയും ഞാന്‍ ഒരുപാടു സ്നേഹിച്ചു.,
അവിടെ എനിക്കുണ്ടായിരുന്ന സുഹൃതാക്കള്‍ നിരവധിയയിരുന്നു. അതില്‍ എല്ലാം തുറന്നു പറഞ്ഞിട്ടും ഒന്നും മനസ്സിലകത്തവര്‍ ഉണ്ടയിര്‍ന്നു, ഒന്നും പറയാതെ എന്റെ മുഖത്ത് നിന്നും എല്ലാം വായിച്ചവര്‍ ഉണ്ടായിരുന്നു,
എല്ലാവരെയും ഞാന്‍ സ്നേഹിച്ചു, എന്റെ ചെയ്തികളെ കുട്ടികളികള്‍ ആയി കണ്ടവരും നിരവധി.................
എന്ന് ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി എന്റെ ഡയറി താളുകളിലൂടെ സന്ച്ചരിക്കുമ്പോള്‍ അറിയാതെ ആഗ്രഹിച്ചു പോകുന്നു ആ കളം തിരിച്ചു വന്നിരുന്നു എന്കില്‍.........

Wednesday, June 4, 2008

reminiscence....

Its nothing but the last page of our "reminiscence". a hand book which we just prepared as a memory of the colourful moments we spend there at our "BASELIUS"
""""""
At Last the time has come
Each one to his/her own ways
Bidding farewell to each other

With the realisation that
We are going to miss all of you

We 've spent some of our colourful moments here
We 've painted its walls red
We 've laughed over it
We 've fought over it
We 've been proud of it
And we will never forget "BASELIUS"

മഞ്ഞുകാലം....

മഞ്ഞുകാലതാട് എന്നും ഒരിക്കലും തീരാത്ത പ്രണയമായിരുന്നു എനിക്ക്., ഒരു പക്ഷെ ജീവിതരംഭതിലെ നീണ്ട കുറെ വര്‍ഷങ്ങള്‍ വെളുത്ത മഞ്ഞിന്റെ കമുകിയായി ജീവിച്ചതിനലവം

ഏലം മണക്കുന്ന കാറ്റും എലെലം പാടുന്ന കിളികലുമുള്ള എ കൊച്ചു ഗ്രാം ഓര്‍മയിലെന്നും ഉണര്തുന്നത് ഉറക്കയുള്ള പോട്ടിചിരികളാണ്., കഥയേയും കവിതയെയും പ്രണയിച്ചു കഴിഞ്ഞ എന്റെ ഭൂതകാലം. ഏതോ ഒരു മാധവിക്കുട്ടി കവിതയില്‍ വായിച്ചതു പോലെ ആഴമുള്ള കിണറ്റില്‍ നിന്നും വെള്ളം മെല്ലെ മെല്ലെ കോരി എടുക്കുന്ന പോലെ എ ഓര്‍മകളെ ഉയര്‍ത്തികൊണ്ട്‌ വരുമ്പോള്‍ വീണ്ടും എ മോഹം മനസില്‍ നിരയുകയാണ് " ഞാന്‍ അല്ല ഞങ്ങള്‍ വളരെണ്ടാതില്ലരുന്നു" കേട്ട കവിതകള്‍ ഉറക്കയുരക്കെ ചൊല്ലി, കൈയില്‍ നിറഞ്ഞ കുപ്പി വളകള്‍ കിലുക്കി കട്ടിനോടും കാലത്തോടും പരിഭവിച്ചും., കലഹിച്ചും നടന്ന കൌമാരം., എന്റെ ജലകതിനുമപ്പുരം പെയ്തിറങ്ങിയ മഴയോടയിരുന്നു ആദ്യ പ്രണയം., പിന്നെയും

എന്റെ സ്കൂളിന്റെ പുറകിലെ തോട്ടിലേക്ക്‌ മെല്ലെ പെയ്തിറങ്ങുന്ന മഴയായിരുന്നു ആദ്യമായി എന്നെ അകര്ഷിത് പ്രണയത്തിന്റെയും, സൌഹൃടയതിന്റെയും വര്നഭമായ ലോകത്തിലേക്ക്‌ പരന്നു ഏറന്ങിയപ്പോഴും മഴയോടുള്ള പ്രണയം മാത്രം വല്ലാത്തൊരു തരം ഗൃഹതുരത്വം ആയി എന്റെ ഉള്ളിലെവിടെയോ ഉറങ്ങി കിടന്നിരുന്നു., ജീവിതം എണ്ണ വലിയ പുസ്തകത്തിന്റെ , വായിച്ചാ താളുകള്‍ പലതും അടര്തി മട്ടന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ മഴ മാത്രം വീണ്ടും എന്തോ ..................

സത്യത്തില്‍ പറഞ്ഞു വന്നത് മഞ്ഞിനെ പട്ടിയയിരുന്നു., ഒരു പക്ഷെ ഡിസംബര്‍ മാസത്തില്‍ ജനിച്ചതിനലവും എന്നുമെന്നും വല്ലാത്തൊരു തരം അവെസതോടെയാണ് ഞാന്‍ മഞ്ഞുകാലത്തെ സ്നേഹച്ചത്....... അതു വല്ലാത്ത ഒരു തരം ഭ്രാന്തമായ പ്രനയംയിരുന്ന്നു.,

ചിലപ്പോള്‍ എന്റെ സിരകളെ ഉണ്മാടിപ്പിക്കുന്ന., മറ്റു ചിലപ്പോള്‍ കോരിത്തരിപ്പിക്കുന്ന, ഇനിയും ചിലപ്പോള്‍ എങ്കിലും തളര്‍ത്തുന്ന, ഭ്രാന്തമായ പ്രണയം., അത്രയും സക്തമായി ആരും ഒരിക്കലും എന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നില്ല., ഇനി ഒരു പക്ഷെ ആര്ക്കും അതിന് കഴിയുമെന്ന് തോന്നുന്നതും എല്ലാ.......

Tuesday, June 3, 2008

ദേശാടനം

പലപോഴും ചിന്തകള്‍ കാടു കയറുമ്പോള്‍ എന്റെ മുന്നില്‍ ഉയര്‍ത്തി നില്ക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാകുന്നു ഏത് ഏതാണ്‌ എന്റെ ദേശം?
* ഓര്‍മ ഉറച്ച അന്നേ ഹൃദയത്തിന് ഉള്ളിലേക്ക് അഴ്നിറങ്ങിയ സുഖമുള്ള ഓര്‍മകള്‍ മാത്രം സമ്മാനിച്ച ആ മലയോരമോ ?
* സ്നേഹവും സൌഹൃദവും ഒരുപാടു നോവും നല്കിയ എന്റെ അച്ഛനമ്മംരുടെ വേരുകളുള്ള നാടോ?
* എന്നോ ഒരിക്കല്‍ ഞാന്‍ മോഹിച്ച സൌഹൃദവും, പ്രണയത്തിന്റെ നിരവിധി നിറങ്ങളും സ്വന്തമായി തന്ന നഗരമോ?
* പിന്നെ ഒരു ജീവിതത്തിന്റെ അനുഭവങ്ങള്‍ തന്ന സുഖവാസ കേന്ദ്രമോ?.