Wednesday, July 30, 2008

നാനാര്‍തങ്ങളുടെ സൗഹൃദം

സൗഹൃദം എന്ന വന്‍ വൃക്ഷം ഏവര്‍ക്കും പകര്‍ന്നു നല്കുന്നത് ചെറു കുളിര് നിറഞ്ഞ ഒരു തണലാണ്‌, അപ്പോഴും ചിരിക്കുന്ന മുഖവും ചതിക്കുന്ന മനസുമായാണോ ? പലരും ആ വൃക്ഷത്തിന്‍റെ ചാഞ്ഞ ചില്ലയിലേക്ക് ഓടി കയറുന്നത് എന്ന് ചിന്തിക്കെണ്ടിയിരിക്കുന്നു, ഉത്തരാധുനിക സൗഹൃദം എന്ന പേരില്‍ ജീവിതം ആസ്വദിക്കുന്ന വായനക്കാരാ നിങ്ങള്‍ക്ക് അറിയുമോ? എന്താണ് ഈ ഉത്തരാധുനിക സൗഹൃദം?
സുഹൃത്തെന്ന പേരില്‍ എതിര്‍ ലിംഗത്തില്‍ പെട്ട സഹപാഠിയുടെ തോളില്‍ തല ചായ്ച്ചിരുന്നു സ്വപ്നം കാണുന്നതോ? കൈവെള്ളയില്‍ ഒതുങ്ങുന്ന മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ വായിച്ചു ആര്‍ത്തു ചിരിക്കുന്നതോ? പ്രണയത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും എല്ലാ ഭാവങ്ങളും ഉള്ള ബന്ധത്തിന് സൗഹൃദം എന്ന ഓമനപേര് നല്‍കുന്നതോ?
പ്രിയ സോദര, നാള് ചുമരുകളില്‍ ഒതുങ്ങുന്ന നിന്‍റെ ക്ലാസ്സ് മുറിയില്‍, ഓഫീസ് മുറിയില്‍, നിന്‍റെ താല്പര്യങ്ങള്‍ക്ക് വഴങ്ങാത്ത പെണ്‍കുട്ടിയുടെ ഫോണില്‍ രാത്രിയില്‍ വിളിച്ചു അശ്ലീലം പറയുമ്പോള്‍ , അവളുടെ പേരില്‍ , ഇല്ല കഥകള്‍ മെനഞ്ഞു കൂട്ടുപ്പോള്‍, ഓര്‍ക്കുക നാളെ അവളുടെ സ്ഥാനത്ത് നിന്റെ അനുജത്തിയോ മകളോ ആയിരിക്കും.,
കലാലയത്തില്‍ കൈയില്‍ കാശുള്ള , സുന്ദരന്റെ കൈകളില്‍ തൂങ്ങി നടന്നു, ഒടുവില്‍ അവന്റെ പോക്കറ്റ് ഒഴിയുമ്പോള്‍ , "ഓ അവന്‍ ശരിയല്ല" എന്ന് പറഞ്ഞു അവനെ മനപൂര്‍വ്വം അവഗണിക്കുന്ന കൂട്ടുകാരി നീയും ഓര്‍ക്കുക സ്വന്തം സത്വതെയാണ് നീ വന്ജിക്കുന്നത്.,
ഭാരതം എനന രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനിക്കുകയും അതൊരു സ്വകാര്യ അഹന്കരമായി, കൂടെ കൊണ്ടു നടക്കുകയും ചെയുന്ന യുവത്വം , പക്ഷെ, രാത്രിയുടെ അന്ത്യയാമത്തോളം നീളുന്ന പാര്‍ട്ടിയില്‍, ശീതള പനിയങ്ങളുടെ കമര്‍പ്പില്‍ തല മറച്ചു, പാശ്ചാത്യ സംഗീതത്തിന്റെ തട്ടുപൊളിപ്പന്‍ ഈണത്തില്‍, ആടിത്തിമിര്ക്കുമ്പോള്‍ എല്ലാം പങ്കു വയ്ക്കുന്ന സുഹൃത്തുകള്‍ എണ്ണ പേരില്‍ ശരീരം പോലും പങ്കു വയ്ക്കുമ്പോള്‍ , അവര്‍ അറിയുന്നില്ല ആ സ്വകാര്യ അഹങ്കാരം നമുക്കു നഷ്ടമാകുകയാണ്‌ എന്ന്.,
" അതിരുകള്‍ ഇല്ലാത്ത സൗഹൃദം" എന്ന് കവികളും കലാകാരന്മാരും പുകഴ്ത്തി പാടുമ്പോഴും ഓര്‍ക്കുക തീര്ച്ചയായും വ്യക്തമായ അതിരുകള്‍ ഉള്ള ഒന്നു തന്നെയാണ് സൗഹൃദം., അതിരുകള്‍ ഇല്ലാത്ത ആന്പെന്‍ സൗഹൃദം അതിന് നമ്മുടെ പൂര്‍വികര്‍ നല്കിയ അതി മനോഹരമായ നാമമാണ്, "പ്രണയം" ,
പക്ഷെ ഇന്നു നമ്മുടെ ചുറ്റുവട്ടത്ത് ആരും തന്നെ പ്രണയിക്കുന്നില്ല, സൗഹൃദം എണ്ണ പേരില്‍ ഒരു പ്രണയത്തിന്റെ എല്ലാ രസങ്ങളും നുകരാന്‍ കഴിയുമെന്കില്‍ , പിന്നെ എന്തിനാണ് ഒരുപാടു പ്രതിബന്ധതകള്‍ ഉള്ള പ്രണയം?

ഉത്തരാധുനിക സൌഹൃദത്തിന്റെ പടവുകള്‍ ഓടി കയറുമ്പോള്‍ ഓര്‍ക്കുക, തിരിച്ചിറങ്ങുമ്പോള്‍ എന്നും നിങ്ങള്‍ ഒറ്റക്കയിരിക്കും, മുഖത്തിന്റെ ഭംഗിയുംകൈയിലെ കാശും തീരുമ്പോള്‍, നാം ഒരു ഉത്തരാധുനിക സൌഹൃദത്തിന്റെ ജീവിക്കുന്ന രക്തസക്ശിയയൊഇ മാറിയിട്ടുണ്ടാവും.,
അപ്പോഴും ആലോചിക്കുക നിനക്കു മുന്നില്‍ സമയം ഇനിയും ബാക്കിയാണ്, "സൗഹൃദം" എണ്ണ അതി മനോഹരവും അത്യന്തം വിശിഷ്ടവുമായ ആ സ്വപ്നത്തിലേക്ക് നടന്നിറങ്ങാന്‍ നിനക്കു കഴിയും ഒന്നു മനസ് വച്ചാല്‍, ഓപ്പ നല്ലൊരു പ്രണയത്തിലേക്കും,

നിന്റെ പ്രിയപ്പെട്ട സുഹൃത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ അവനെ, അവളെ നീ സ്നേഹിക്കുക, ആത്മാര്തംയി തിരിച്ചു സ്നേഹം മാത്രം വാങ്ങുക , പ്രതിഫലം അത് ആഗ്രഹിക്കാതെ ഇരിക്കുക,

അപ്പോഴും ഞാന്‍ അറിയാതെ നന്ദി പറഞ്ഞു പോകുന്നു "സ്നേഹമാണ് അഖിലസരമൂഴിയില്‍" എന്ന് എന്നെ പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്തുകള്‍ക്ക്.,
സുര്യന്‍ പടിഞ്ഞാറേക്ക്‌ യാത്ര ആകുമ്പോള്‍ , സ്വകാര്യതയുടെ ഏകാന്തതയില്‍ , എന്നെ നോക്കി ചിരിച്ച ഭീകര സത്വങ്ങളെ കണ്ടു അലറി കരഞ്ഞപ്പോള്‍ , എനിക്ക് കൂട്ടായി എത്തി സംഗീതം പോലെ പെയ്തിറങ്ങുന്ന സ്നേഹത്തിന്റെ ഒരായിരം മഴനൂലുകള്‍ എനിക്ക് സമ്മാനിച്ച പ്രിയസുഹൃതുകളെ നന്ദി നിങ്ങളുടെ നല്ല മനസിന്‌................,,,,,,,,,,,,,,,,,,,,

13 comments:

siva // ശിവ said...

എനിക്കും ഏറെ കൂട്ടുകാരുണ്ട്.....നേരിട്ട് പരിചയമുള്ളവരും അല്ലാത്തവരും....

കഥകളിലും സിനിമകളിലും ഒക്കെ മാത്രമേ ഞാന്‍ കൂടുതലായി യഥാര്‍ത്ഥ സൌഹൃദങ്ങള്‍ കണ്ടിട്ടുള്ളൂ....

എന്നാലും വല്ലപ്പോഴുമൊക്കെ ജീവിതത്തിലും ഇങ്ങനെ യഥാര്‍ത്ഥ സ്നേഹവും സൌഹൃദവും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്...

ഈ ലേഖനം ഏറെ നന്നായി...

S.Kumar said...

mashu kollamallo...

..njan oru madhu soodanan nair kavitha yude 2 varikal ..parayam...

..."koottukari..nammal kortha ki azhiyathe....

chernna hruthala gathiyoorrnnu pokathe...

mizhi vazhuthi veezhathe irulkkayam..

choozhathe..paarthrikkenamm...

ini nam...thanichallo..."


....onnu maathram ariyuka...

souhrdathill..aadhunikotharatha..

padarnnu narakkatha kurachu hrudayangalenkilum undennu...

deepz said...

good daa...infact each and everyonce should think about their relationship and need to take care of their friends...a friend is nothing but an extension of ourselves without them we are incomplete...

keep writing...

rakesh said...

ninakku bhraanthaanu kutty..
ee kaalathu ellam verthirichu kanan randu niram glass ulla '3D' kannadakal kondupolum kaaryamilla...
njaan onne parayanullooo.. manassinu santhosham kittunnathu parayuka cheyyuka- namukkum mattullavarkkum...
veruthe avarodu yudham cheythu swasthatha kalayaathirikkooo..

Sound of periyar അഥവാ പെരിയാറിന്റെ നാദം said...

nalla lekhanam ,pranayavum sahruthavum randalle kuttukari???

lifil nalla sahruthangale nilanilkuu , enikku sahruthangalude gunavum doshavum kittiyittundu pakhe innum sahruthangale njan snehikkunnu....

sahruthangle kurichu than parayuvan sramikkunnathu varthamanakalm anu.

nalla bhavan than kuduthal ezhuthanam...nalla lekhanangal ,kathakal ellam ......

Doney said...

സൗഹൃദം ഒരു ഭാഗ്യമാണ്..ഇന്നു സൗഹൃദത്തിന്റെ പേരില്‍‌ കാട്ടിക്കൂട്ടുന്നതൊക്കെ കാണുമ്പോള്‍‌‌‌ ...
ഇന്നു പ്രണയമില്ല..എല്ലാം കള്ളത്തരങ്ങളാണ്....

slow romantic songs said...

“ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....
എന്നാത്മാവിന്‍ നഷ്‌ടസുഗന്ധം...”


ഓര്‍മ്മകള്‍,
ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു
പിറക്കുന്നു.
നനഞ്ഞ കണ്‍പീലിയുടെ
ഏകാന്തതയില്‍ നിന്നും,
വിരല്‍തുമ്പില്‍ പിടയുന്ന-
സ്പര്‍ശത്തില്‍ നിന്നും,
വാക്കിലുറയുന്ന-
മൗനത്തില്‍ നിന്നും,
ഓര്‍മ്മകള്‍....
ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...



ഓര്‍മ്മ:ഓര്‍മിക്കുവാന്‍ ഒന്നുമില്ലാത്തതായ് ആരുമില്ല....ഓരോ ചിന്തയും ഓരോ ഓര്‍മ്മയാണ്‌..ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഓര്‍മക്ക് മുന്‍പില്‍ ...


സമര്‍പ്പിക്കുന്നു...സ്നേഹപൂര്‍വം
your old friend rijo mathew

Clement Edappally said...

സുഹൃത്തേ ആതിരേ, സൗഹൃദത്തെപ്പറ്റിയുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ വായിച്ചു. സംഭവം കൊള്ളാം. ചില കാര്യങ്ങള്‍ പറയണമെന്ന് എനിക്കും തോന്നി. അതിനാണല്ലോ ഈ കമന്‍റ് എന്നാ ഏര്‍പ്പാട്.

ഇയാളെപ്പോലെതന്നെ സൗഹൃദം ആണ് ജീവിതം എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. അതില്‍ അഭിമാനിച്ചിരുന്ന, അഹങ്കരിച്ചിരുന്ന ഒരു കാലം. ആ കാലത്താണ് നാം തമ്മില്‍ പരിചയപ്പെട്ടതും.

പക്ഷെ എന്‍റെയാ കാഴ്ചപ്പാട് മാറാന്‍ അധികം നാള്‍ വേണ്ടി വന്നില്ല. എനിക്കുറപ്പാ തന്‍റെ കാര്യത്തിലും അത് സംഭവിക്കുമെന്ന്. സുഹൃത്തുക്കളും സൗഹൃദങ്ങളും ഇല്ലാതാകും എന്നല്ല ഞാന്‍ പറയുന്നത്. മനോഭാവത്തിലും കാഴ്ചപ്പാടിലും ഉള്ള ഒരു വ്യതിയാനം - അതുണ്ടാവും, വല്യ താമസമില്ലാതെ.

പിന്നെ ആ about me ഇല്‍ വച്ചുതാങ്ങിയിരിക്കുന്ന കാര്യം - attitude മാറ്റാന്‍ ആരും ഒന്നും ശ്രമിക്കരുതെന്ന് എഴുതിയിരിക്കുന്നത് - അതും മാറും. തന്നെ മാറും. ആരും മാറ്റേണ്ട കാര്യമില്ല.

എഴുത്ത് തുടരട്ടെ. ഇടയ്ക്ക് ഇങ്ങനെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഞാന്‍ ഇനിയും ഇതുവഴി വരാം.

നന്മകള്‍ നേരുന്നു.

murmur........,,,,, said...

ക്ലെമെന്ടെ, സൗഹൃദം ആഖോഷമായി കൊണ്ടു നടന്ന നമ്മുടെ ആ +2 കാലം മറക്കാന്‍ പറ്റുമോ?
പക്ഷെ സൗഹൃദം ആണ് ജീവിതം എന്നാ അഹങ്കാരം പോയിട്ട്, അങ്ങനെ ഒരു വിദൂര സ്വപ്നം പോലും ഇല്ലാ എന്നതാണ് സത്യം.,
ആത്മാര്‍ഥമായി സ്നേഹിച്ചവര്‍ ഒരിക്കലും ചിന്തിക്കാത്തത് പോലെയൊക്കെ ചെയ്തു കൂട്ടിയപ്പോള്‍ തോന്നിയ സങ്കടത്തില്‍ നിന്നും ഉണ്ടായാ വികാരങ്ങള്‍ വെറുതെ എഴുതി തള്ളി എന്ന് മാത്രം,


പിന്നെ attitude അത് തീര്‍ച്ചയായും മാറാന്‍ ഉള്ളത് തന്നെ ആണ്, പിന്നെ ഇതൊക്കെ ഒരു ജാടക്ക് എഴുതി വിടുന്നതല്ലേ മകനെ?
ഹ ഹ ഹ
വീണ്ടും നല്ല നല്ല comments
പ്രതീക്ഷിക്കുന്നു.,
ആതിര

Anonymous said...

"ആത്മാര്‍ഥമായി സ്നേഹിച്ചവര്‍ ഒരിക്കലും ചിന്തിക്കാത്തത് പോലെയൊക്കെ ചെയ്തു കൂട്ടിയപ്പോള്‍ തോന്നിയ സങ്കടത്തില്‍ നിന്നും ഉണ്ടായാ വികാരങ്ങള്‍ വെറുതെ എഴുതി തള്ളി എന്ന് മാത്രം "

some questions that still haunt me:

"ആത്മാര്‍ഥമായി സ്നേഹിച്ച" എന്ന് പരാമര്‍ശിച്ച സുഹൃത്തുക്കള്‍. അവരില്‍ നിന്ന് ആ പെണ്‍കുട്ടി വേറെ എന്താണ് പ്രതീക്ഷിച്ചത്‌? എവിടെ വെച്ച് നിര്തനമെന്നുള്ള ബോധവും അതിര്‍വരകളും മനസ്സില്‍ വേരുറച്ച മൂല്യങ്ങളും ഒക്കെ എനിക്കും മനസിലാകും. എന്നാലും മനസ്സില്‍ ഉള്ളതും സംസാരത്തില്‍ പലപ്പോഴും കടന്നുവരാത്തതുമായ ചിന്തകളോ? what i believe still is, from the moment a boy or girl meet for the first time, they have all this in their mind. all the options, to be just friends, to be good friends, special friends.. like you have said, there are people who conveniently forget values for momentary pleasures, for sure, we see it everywhere. But my question is, the urge which push you towards male-female friendship or love , isn't it the same in its very core?

-stillConfusedYoungBoy :)

murmur........,,,,, said...

stillConfusedYoungBoy, u r confusing me

but one thing read it thouroughly and think wise...............

Anonymous said...

thanks for the reply chechi :) i wasnt expecting one when i checked back the page.

err, i dont think i can think wiser :) or that i missed out something while reading .. anyways. , the question will remain confusing forever i believe... yet to meet someone who knows the answer.

I just asked since u seemed to be someone who traveled my ways before i did. Just update here if at all you happens to find some points :)

murmur........,,,,, said...

if aomeone tells lessons to you, it just meaning that they are speaking out of their experience only,

so experiences are different for all, all time