Tuesday, January 25, 2011

ചില മത്സരകാല ചിന്തകള്‍

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ ഒരാഴ്ച ഞാന്‍ കണ്ടത്‌ കുട്ടികളുടെ മത്സരം അല്ലായിരുന്നു രക്ഷകര്താക്കളുടെ മത്സരമായിരുന്നു. സ്വന്തം കുട്ടിയുടെ വിജയം മാത്രമല്ല എതിരാളിയെ എങ്ങനെയെല്ലാം വെറുക്കാം, അവനെ അല്ലെങ്കില്‍ അവളെ ഇതെല്ലാം തരത്തില മാനസികമായി തളര്തം എന്നെല്ലാം ഉള്ള കാര്യങ്ങളിലാണ് അമ്മമാര്‍ കുട്ടികള്‍ക്ക് ട്രെയിനിംഗ് കൊടുക്കുന്നത്. അമ്മമാര്‍ എന്ന് മനപൂര്‍വം ഉപയോഗിക്കുന്നു ഞാന്‍, കാരണം അമ്മമാരാണല്ലോ സ്വന്തം മക്കളെ ഇങ്ങനെ കെട്ടുകാഴ്ച്ചയായി കൊണ്ട് നടക്കുന്നത്, ഈ കുട്ടികളുടെ ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍ പേടി തോന്നുന്നു സത്യത്തില്‍., സഹജീവിയുടെ സാധ്യത ഇല്ലാതാക്കനല്ലാതെ അവരെ സ്നേഹിക്കാന്‍ ഇവര്‍ക്കറിയില്ല ,തിന്മ അല്ലാതെ നനമകളും അവര്‍ കാണുന്നില്ല.,
ചായം തേച്ചു മിനുക്കിയ മുഖവും മുട്ടറ്റം എത്താത്ത പാവാടയും ഉടുപ്പിച്ചു അമ്മമാര്‍ തങ്ങളിളുടെ പൊങ്ങച്ചത്തിന്റെ ആള്‍ രൂപം ആകുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം എങ്ങനെയാവും ആ കുഞ്ഞുങ്ങള്‍ പ്രതികരിക്കുക.

എതിരാളിയോട് കൂട്ടി മുട്ടിയാലും മിണ്ടാത്ത ഇവരെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ സ്കൂള്‍ കാലത്തേ എന്‍റെ ശക്തരായ രണ്ടു എതിരാളികളെ ആണ് , അവര്‍ എവിടെയാണാവോ എന്ന ദുഖമോന്നുമില്ല, കാരണം ഒരു ഹലോ വിളിക്കപ്പുരം എന്താടാ എന്ന ചോദ്യവുമായി അവര്‍ എപ്പോളും എന്‍റെ കൂടെയുണ്ട് , ദീപയും അജിത്തും. ഹൈ സ്കൂള്‍ കാലത്ത് മത്സര വേദികളിലാണ് ഞങ്ങള്‍ കണ്ടു മുട്ടിയത്‌, ആദ്യമൊക്കെ വെറും ഹായ് ബൈ ബന്ധമായിരുന്നു, പിന്നീടു പതുക്കെ പതുക്കെ ഞങ്ങള്‍ കുട്ടായി, അന്ന് മൊബൈല്‍ ഇല്ലായിരുന്നത് എഴുത്തുകളിലൂടെയാണ് ഞങ്ങള്‍ വിശേഷങ്ങള്‍ കൈ മാറിയത്, നീല എഴുത്തിലെ അക്ഷരങ്ങള്‍ക്ക് സ്നേഹത്തിന്റെ സൌഹൃദത്തിന്റെ നിറമായിരുന്നു.,
ഇടക്കെപ്പോലോബന്ധങ്ങള്‍ മുറിഞ്ഞു എങ്കിലും പുതിയ കാലത്തിന്റെ സൌകര്യങ്ങളിളുടെ ഞങ്ങള്‍ ഞങ്ങളെ കണ്ടെത്തി, പകരം വയ്ക്കാനില്ലാത്ത സൌഹൃദങ്ങള്‍.,
ദീപ ബംഗ്ലോര്‍ നഗരത്തിലെ ഒരു ഐ ടി കമ്പനിയില്‍, അജിത്‌ അമൃത ടി വി യില്‍.
ഈ സൗഹൃദം ഞങ്ങളുടെ മാത്രമല്ല, ഞങ്ങളുടെ കുടുംബങ്ങളുടെ കൂടി സൌഹൃദമാണ്, അത് കൊണ്ടാണ് എന്‍റെ അച്ഛന്‍ മരിച്ചപ്പോള്‍ ദീപയും മമ്മയും, പപ്പയുമെല്ലാം ഇവിടേയ്ക്ക് വന്നത്, അജിത്തിന്റെ ഭാര്യ നിഷ എന്‍റെ പ്രിയപ്പെട്ടെ സുഹൃത്ത് ആയതും. ഓരോ ചെറിയ വിശേഷങ്ങളും പങ്കു വയ്ക്കാന്‍, ഞങ്ങള്‍ സമയം തിരയാറില്ല, മണിക്കുറുകള്‍ സംസാരിച്ചിരിക്കാന്‍ വിഷയവും.

ഈ കഥ കേള്‍ക്കുന്ന പുത്തന്‍ തലമുറയ്ക്ക് തോന്നുക പുച്ഛം ആവും, അതിന്റെയൊന്നും ആവശ്യമില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അവരുടെ അമ്മയ്ക്ക് അറിയില്ലാലോ നാളെ പ്രായമായ അമ്മ ഒരു ഭാരമാണെന്ന് പറഞ്ഞു പറന്നു അകലാന്‍ മകള്‍ കാത്തിരിക്കുക ആണെന്ന്.,

5 comments:

unni scribe said...

തകര്‍ത്തു ആതീ....
പത്രപ്രവര്‍ത്തനം പഠിക്കുന്നതിന്റെ മെച്ചമൊക്കെ എഴുത്തില്‍ കാണാനുണ്ട്.
സ്‌റ്റോറികളൊന്നുമില്ലേ?

deepz said...

എന്താടാ ഞാന്‍ പറയുക? നമ്മുടെ സൌഹൃദത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.. നമ്മള്‍ ആദ്യം കണ്ടുമുട്ടിയ സാഹിത്യ ക്യാമ്പിലെ ഓരോ നിമിഷങ്ങളും ഇപ്പോഴും നിറഞ്ഞു നില്‍ക്കുണ്ട് മനസ്സില്‍.. മഞ്ഞു പെയ്തു നിറഞ്ഞ ആ പ്രഭാതങ്ങളും..

വാര്‍ത്ത പ്രാധാന്യം കൂടുന്നതനുസരിച്ച് ആത്മാര്‍ത്ഥതയും സൌഹൃദവും കൈമോശം വരുന്ന കലോത്സവകാഴച്ചകളെ കുറിച്ച് എഴുതണം എന്ന് ഞാന്‍ വിചാരിക്കുകയിരുന്നു.. കോഴ ടേപ് എന്നെ ശെരിക്കും ഞെട്ടിച്ചു.. നമ്മുടെ കാലത്ത് കലോത്സവം ശെരിക്കും ഒത്തു കൂടാനുള്ള ഒരു അവസരം ആയിരുന്നില്ലെട? മത്സരിച്ചു ജയിക്കുന്നതിലും അപ്പുറം?
ഞാന്‍ ഇപ്പോള്‍ ശെരിക്കും ആഗ്രഹിക്കുകയാണ്.. ആ കാലത്തിലേക്ക് തിരിച്ചു പോവാന്‍ കഴിഞ്ഞിരുനെങ്കില്‍ എന്ന്.. സാഹിത്യ ക്യാമ്പുകളും കലോത്സവങ്ങളും ഒരിക്കല് കൂടി കൂടാന്‍ കഴിഞ്ഞിരുനെങ്കില്‍ എന്ന്...

murmur........,,,,, said...

നന്ദി സഖാവെ, ഇത് സത്യത്തില്‍ തകര്ത്തതോന്നും അല്ല , ഓരോന്ന് കണ്ടപ്പോലത്തെ അമര്‍ഷം പുറത്തു വന്നതാണ്‌,


ദീപാ എന്താടാ ഞാന്‍ മറുപടി പറയേണ്ടത്, missing that golden days badly.,

Nisha Ajith said...

Hi Athira,

How r u? Its me Nisha. I am very glad to see your blog;friends are the precious gift that GOD given.I met you through my husband,you are one of my good friends close to my heart.

Keep in touch,

With Love,
Nisha

Lathika subhash said...

Very happy to know that you are from Ettumanoor. Please contact me. My number- 9446534990.