ഒരുപാടു ദിവസമായി ചില കാര്യങ്ങള്‍ മനസ്സില്‍ കിടന്നു വല്ലാതെ വിങ്ങുന്നു., അത് ഒരു ചോദ്യം ആണ്., ആദ്യം തന്നെ പറയട്ടെ.,
പാരമ്പര്യം എണ്ണ ഉരകുടുക്കില് എന്നും കിടന്നു ഉഴലുന്നവര്‍ ആണ് താങ്കള്‍ എങ്കില്‍., പ്ലീസ് ഏത് വായിക്കരുത്,
നമുക്കു തമ്മില്‍ ഒരുപാടു തര്ക്കികേണ്ടി വരും.,
എന്റെ ചോദ്യം ഏതാണ് എപോലാണ് നാം ., അത് ആണോ? പെണ്ണോ? ആവട്ടെ നല്ലവര്‍ ആകുന്നത്?
ഉത്തരവും എന്റെ പക്കല്‍തന്നെ
എന്നും എല്ലാവരും പറയുന്ന കാര്യങ്ങള്‍ എല്ലാം ഒരു മറു ചോദ്യം ഇല്ലാതെ അനുസരിച്ചാല്‍., അവരുടെ എല്ലാ തീരുമാനങ്ങളും, സാരിയാണ് എന്ന് അഗീകരിച്ചാല്‍.,
ഒരിക്കലും അവര്‍ക്കു മുകളില്‍ പോകാതെ കൈ വണങ്ങി നിന്നാല്‍ നാം എന്നും നല്ലവര്‍ ആണ്.,
പെണ്‍കുട്ടി എങ്കില്‍ അടക്കവും ഒതുക്കവും ഉള്ളവള്‍.,
ആണെന്കില്., നല്ല പയ്യന്.,
കുറച്ചു പ്രായം ആയവര്‍ എങ്കില്‍ നല്ല സ്വഭാവം ഉള്ള സമുഹത്തിന് മാതൃക ആയവര്‍ അങ്ങനെ അങ്ങനെ വിശേനങ്ങള് മുന്നില്‍ മുന്പില്.,
അറിവ് നേടിയാലും എന്നും അവരുടെ മുന്പില് നാം പഴയത് പോലെ തന്നെ വിവരം കേട്ടവരായി നിന്നു കൊടുക്കുക.,
എങ്ങനെ ഒന്നും ചെയാന്‍ തയാറില്ല എന്കിലോ?
നാം ആരായി??????????
അതിന് മലയാളത്തില്‍ ഉള്ള ഏറ്റവും അനുഗ്രഹീതമായ വാക്കാണ്.,
" അഹങ്കാരം "
സ്വന്തം കാര്യം തുറന്നു പറയുന്നവര്‍ക്കും , വലിയവര്‍ എന്നും സ്വയം ഭാവിക്കുന്നവരുടെ തെറ്റുകള്‍ ചൂണ്ടി കട്ടുന്നവര്ക്കും, മലയാളി നല്കിയ ഓമന പേരു.,
പിന്നെ മറ്റൊരു കാര്യം ഈ പറയുന്നവര്‍ എല്ലാം കൊണ്ടു മാതൃകയും ആയിരിക്കും കേട്ടോ.,
മക്കളോട് ആവശ്യത്തില്‍ ഏറെ സ്നേഹം കാട്ടുന്ന മാതാപിതാക്കള്‍., അല്ലെങ്കില്‍
അച്ഛനമ്മമാരോടുള്ള കടമകള്‍., എല്ലാം നിരവേടുന്നവര്., അത് പോലെ തന്നെ സമൂഹത്തിനു ഒരിക്കലും ഭാരം അക്കത്തവര്., ( ഇതൊക്കെ പറയാന്‍ അവര്‍ തന്നെ വേണ്ടി വരും എന്ന് മാത്രം. )
കുരചെന്കിലും വിദ്യാഭ്യാസം ഉള്ളവരാണ് നാം എങ്കില്‍ തീര്‍ന്നു., പറഞ്ഞു തുടങ്ങുന്നതിനു മുന്നേ തന്നെ., അത് അധികപ്രസഗം ആയിരിക്കും എന്ന് അവര്‍ക്കു ഉറപ്പന്നെ., പണ്ടു ജ്യോതിഷം ആയിരുന്നല്ലോ., ഇവരുടെ ജോലി?
അതെ പോലെ എക്കുട്ടര്‍ കുറച്ചു പ്രായം ഉള്ളവര്‍ ആണെന്കിലോ?
ഹൊ കന്നെത്ര കുളം കണ്ടതാ മക്കളെ??????????//
പക്ഷെ കലങ്ങിയ കുളങ്ങളുടെ എണ്ണം അവര്‍ക്കു ഓര്‍മയില്ല എങ്കിലും നമുക്കു പലപ്പോഴും കെട്ട് പരിചയം എങ്കിലും കാണും., ,, അയ്യോ അതൊന്നും മിണ്ടരുതേ നമുക്കു അവരുടെ ചരിത്രം പടിക്കല്‍ അല്ലായിരുന്നോ പണി? അങ്ങനെ ആളുകള്‍ എന്തെല്ലാം പറയുന്നു.,
സമൂഹം അങ്ങനെ ആണെന്നെ., നല്ലവരെ കണ്ണില്‍ പിടിക്കില്ല.,
പിന്നെ മറ്റൊന്ന് കൂടി ഉണ്ട് കേട്ടോ., ഈ പരയപെട്ുന്നവര്ക്ക്., സ്വന്തം വീട്ടിലും സമൂഹത്തിലും ഭയങ്കര നല്ല സ്ഥാനം ആയിരിക്കും.,
അവരെ കണ്ടാല്‍ പിന്നെ ആരും വായ തുറന്നു കമ എന്ന് ഒരക്ഷരം മിണ്ടുക പോലും ഇല്ല., മിണ്ടിയാല്‍ പണി ആകുമെന്ന് നാട്ടുകാര്‍ക്കും., മിണ്ടിയിട്ടു കാര്യം ഇല്ല എന്ന്., അവര്‍ക്കും അറിയാം എന്നതാണ് സത്യം.,
എന്നാലും ഒരു ചാഞ്ഞ മരം കാണുമ്പൊള്‍ ആര്‍ക്കാ ഒന്നു ഓടി കയറാന്‍ തോന്നാതെ ഇരിക്കുക അല്ലെ?
ഊം അപ്പോള്‍ അതാണ് കുഴപ്പം.,
പക്ഷെ പലപ്പോഴും ഇങ്ങനെ ചാഞ്ഞ മരം എന്ന് കരുതി കയറാന്‍ നോക്കി., നടൂ അടിച്ച് വീണു കഴിയുംബോലല്ലേ മനസിലാവുക ചാഞ്ഞു നിന്നത് വെറും നിഴല്‍ മാത്രം ആയിരുന്നു എന്നും., അത് നല്ല കുത്തനെ നിന്നിരുന്ന മരം ആണെന്നും.., എന്നാലും നമ്മുടെ അബന്ധം പുറത്തു അറിഞ്ഞാല്‍ മോശം അല്ലെ?
അപ്പോള്‍ പിന്നെ എന്താ ഒരു പോംവഴി അതാണ് ഞാന്‍ മുന്നേ പറഞ്ഞതു.,
ആര്‍ക്കും യാതൊരു ശല്യവും ഇല്ലാതെ ., തനിക്ക് പറ്റുന്നത് പോലെ എല്ലാവര്ക്കും തണല്‍ നല്കി എണ്ണ കടുത്ത അപരാധം ചെയ്ത മരത്തിനു നാം ഒരു പേരു കൊടുക്കും., എല്ലാവര്ക്കും അറിയാവുന്ന ., മറ്റു പലര്‍ക്കും ഒരുപാടു ഇഷ്ടമാകുന്ന ഞാന്‍ ആദ്യം പറഞ്ഞ ആ പേരു തന്നെ.,
അഹങ്കാരി എന്നതല്ലാതെ നമുക്കു വളരെ വേണ്ടപെട്ടവര്‍ക്ക് കൊടുക്കാന്‍ ഇതിലും നല്ല ഒരു പേരു എന്താണ്?
ഒന്നു കൂടി., ഞാന്‍ ഒരുപാടു ജീവിതാനുഭവങ്ങള്‍ ഉള്ളവള്‍ ഒന്നും അല്ല.,
പലയിടത്തും കണ്ട., കേട്ട , ചിലപ്പോള്‍ എങ്കിലും അനുഭവിച്ച ചില കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം.,
വായിക്കുമ്പോള്‍ പലര്‍ക്കും കൊണ്ടു എന്ന് ഇരിക്കാം., അയ്യോ അത് നിങ്ങളെ കുറിച്ചേ അല്ല., എന്നൊന്നും ഞാന്‍ പറയില്ല, കൊണ്ടു എങ്കില്‍ അത് നിങ്ങളെ കുറിച്ചു തന്നെ ആണ്., നിങ്ങളെ പറ്റി മാത്രം......
പിന്നെ ഇതു വയിക്കുനവരില് കൂടുതലും എന്നെ പോലെ തന്നെ അഹങ്കാരികള്‍ ആണെന്നാണ് എന്റെ വിശ്വാസം.,
എന്താ നമുക്കു ഉനിയന്‍ ഉണ്ടാക്കിയാലോ???????????????
പിന്നെ കൌണ്ടര്‍ പാര്‍ട്സ് !!!!
ഇനിയെന്കിലും ഒന്നു നന്നായി കൂടെ?
ഈ ഉപദേശിക്കാന്‍ പോകുമ്പോള്‍ ഒന്നു കൂടി ഓര്‍ക്കുക.,
സ്വന്തം കണ്ണിലെ കൊലെടുതിട്ടു പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടു എടുക്കാന്‍ പോകുന്നത്???????????????????/