നാനാര്തങ്ങളുടെ സൗഹൃദം വായിച്ച പലരുടെയും സംശയങ്ങള്‍ക്ക് ഉള്ള ഒരു ചെറിയ മറുപടിയാണിത്.,
എല്ലാം ഒന്നും എന്റെ അനുഭവങ്ങള്‍ അല്ല., എന്നാല്‍ ഞാന്‍ കണ്ടതും കേട്ടതും, തീര്‍ത്തും സത്യവുമായ ചിലവ മാത്രമാണത്.,
പിന്നെ എന്റെ സൌഹൃദങ്ങളെ പറ്റി, എന്നും അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരുപാടു നല്ല സൌഹൃദങ്ങള്‍ , എന്നെയും എന്റെ സ്വപ്നംങളെയും അറിയുന്നവര്‍., പിച്ച വച്ച അന്ന് തുടങ്ങിയവ മുതല്‍ ഇന്നു ഇവിടെ ഈ ബ്ലോഗില്‍ തുടങ്ങിയവ വരെ നീളുന്നു അവയുടെ നിര.,
അധികം ഒന്നും കൂട്ടം തെറ്റി പോകാതെ ഇതു വരെഎത്താന് kഅഴിഞ്ഞത് എന്റെ കഴിവ് എന്ന അഹങ്കാരവും ഇല്ല., അതൊരു മഹാഭാഗ്യം എന്ന് തന്നെ വിശ്വസിക്കുന്നു.,
എങ്കിലും ഒന്നു ചിന്തിക്കാതെ വയ്യ., എങ്ങനെയാണു ചിലവയൊക്കെ കൂട്ടം തെറ്റിയത് ?
നെറ്റ് സുഹൃത്തുകള്‍ക്ക് അറിയാത്ത പലതും അതിന് കാരണങ്ങളാണ്., ഞാന്‍ അങ്ങനെ വളരെ നല്ല സ്വഭാവം ഉള്ള അടങ്ങി ഒതുങ്ങി , എന്തും സഹിച്ചു നടക്കുന്ന നടന് മലയാളിപെന്നു ഒന്നും അല്ല, കണ്ടാല്‍ അങ്ങനെ തോന്നുമോ? ഏയ് ഒരിക്കലും ഇല്ല ., ഒരു പരിധി വരെ ഒക്കെ ഞാന്‍ ക്ഷമിക്കു പക്ഷെ പിടി വിട്ടലുണ്ടല്ലോ? എന്താ പറയുക?
ധിക്കാരി? തന്റെടി? ആ എല്ലമാനെന്നെ.,
സുഹൃത്തുകളുടെ ഇടയില്‍ എനിക്ക് ഒരിക്കലും ആണ് പെന്‍ വക ഭേദങ്ങള്‍ ഒന്നും ഇല്ല., ആണായാലും പെണ്ണായാലും കഴ്പടുകള് ശരിയനെന്കില്‍, അല്ല എനിക്ക് ശരി എന്ന് തോന്നുന്നു എന്കില് ആ സൌഹൃദത്തെ ഞാന്‍ പ്രണയിച്ചു തുടങ്ങും.,
പുരുഷന് ആയതു കൊണ്ടു എല്ലാം അഗീകരിച്ചു കൊടുക്കാനും, എന്തിനും പുറകെ ന്നടക്കാനും സോറി, എനിക്ക് താത്പര്യം ഇല്ല., സ്ത്രീയോടും ഇതേ മനോഭാവം ആണ് കേട്ടോ! ഡോണ്ട് തിന്ക് ദാറ്റ് ഐ അം ഇ ഫെമിനിസ്റ്റ്
എനിക്ക് ഒരിക്കലും ആകാന്‍ പറ്റാത്തതും അത് തന്നെ.,
പിന്നെ ആരും എന്നെ ഭരിക്കാന്‍ വരരുത്, അതിന് വീട്ടില്‍ ആളുണ്ടേ.,
ഏത് സുഹൃത്തിനും മൊബൈല്‍ നമ്പര്‍ കൊടുക്കാന്‍ മടിക്കാറില്ല കാരണം വര്‍ത്തമാനത്തിന്റെ അതിര് വിടുമ്പോള്‍ നിര്‍ത്തിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു, അല്ലെങ്കില്‍ അഹങ്കരിക്കുന്നു.,
ഇങ്ങനെ ഒക്കെ ആയതു കൊണ്ടാവാം, സുഹൃത്തുകള്‍ ഒരുപാടു ഉണ്ട് എന്ന് മാത്രമല്ല, എല്ലാം തന്നെ അടുത്ത ആത്മാര്‍ത്ഥമായ ബന്ധങ്ങള്‍ ആണ് താനും,
ആ പറഞ്ഞു വന്നത് കൂട്ടം തെട്ടിയവരെ കുറിച്ചാണല്ലോ?
ആ കൂട്ടം തെറ്റല്‍ ഒരിക്കലെ സംഭവിച്ചിട്ടുള്ളൂ., അതില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം അത് സംഭവിച്ചത് പള്ളികൂടതിലോ? പ്ലസ് ടു ജീവിതത്തിലോ ഒന്നും അല്ല , കുറച്ചുഎങ്കിലും പകത എത്തി എന്ന് തോന്നി പോകുന്ന പിജി ക്ലാസ്സില്‍ ആയിരുന്നു എന്നതാണ്.,
ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ട് എങ്കിലും , തെറ്റ് എന്റേത് അല്ല ഞങ്ങളുടേത് ആണെന്ന് തോന്നിയിട്ടില്ല ഇതു വരെ., ആ ഈ ഞങ്ങള്‍ ആരെന്നാണോ? സ്വന്തമായി കാര്യങ്ങള്‍ ചെയാന്‍ കഴിയും എന്നും ആരുടെയും ഔദാര്യം വേണ്ടയെന്നും, പിന്നെ സഹായങ്ങള്‍ക്ക് വേണ്ടി ചീത്ത പേരു കേള്‍ക്കാന്‍ താത്പര്യം ഇല്ല എന്നും ഒക്കെ വിളിച്ചു പറഞ്ഞു നടക്കുന്ന ഞങ്ങള്‍ കുറച്ചു അഹങ്കാരികള്‍., മറ്റു ചിലരുടെ ഭാഷയില്‍ തനി പരിഷ്കാരികളായ "കേടികള്‍ "
ആ തെട്ടലുകള്‍ കാരണം സത്യത്തില്‍ ഒരുപാടു പേരു കേള്‍ക്കെടി വന്നു എങ്കിലും, ഇപ്പോള്‍ ഞങ്ങളെ കുറിച്ചു ഞങ്ങള്‍ക്ക് തന്നെ അഭിമാനം തോന്നുന്നു.,
പിന്നെ പോയ കൂട്ടര് അതും അവിടുന്ന് തന്നെ ആയിരുന്നു പക്ഷെ ഓര്‍മിക്കാന്‍ തന്നെ ഒരുതരം വേരുപ് തോന്നുന്നു., പുറമേയ്ക്ക് ചെത്തി മിനുക്കിയ സുന്ദരമുഖങ്ങളും, അകമേക്ക് വെറും സ്വാര്‍ത്ഥത മനോഭാവവും മാത്രം കൊണ്ടു നടക്കുന്ന കുറെ കള്ളനാണയങ്ങള്‍., അവര്‍ക്കും ആണ് പെന്‍ ഭേദങ്ങള്‍ ഇല്ലായിരുന്നു., ഒരിക്കല്‍ മനസറിഞ്ഞു സഹോദരങ്ങലെയോ നല്ല സുഹൃതുകലെയോ ഒക്കെ പോലെ അവരെ സ്നേതിച്ചതോര്ക്കുമ്പോള്, സ്വയം ഞങ്ങള്‍ക്ക് തോന്നുന്നത് ഒരുതരം വില കുറഞ്ഞ സഹതാപം ആണ്,
പക്ഷെ വേറൊന്നുണ്ട് അവരോട് നന്ദി പറയാതെ വയ്യ അവരാണ് ലോകത്തിന്റെ വൃത്തികെട്ട മുഖം ഞങ്ങള്‍ക്ക് കാട്ടി തന്നത്,
എങ്കിലും ആ പിജി കാലവും സുന്ദരമായിരുന്നു., ഒരുപാടു സ്വപ്നങ്ങളും, സന്കടങ്ങളും, തമാശയും, പിന്നെ കുറച്ചു കുശുമ്പും ഒക്കെ പങ്കു വച്ച ഹോസ്റ്റല്‍ ജീവിതം,
സഹോദരങ്ങളെ പോലെ സ്നേഹിച്ച കുറെ സുഹൃത്തുകള്‍, കളിയായി ഒരുപാടു തവണ വഴക്കിട്ടിഇട്ടും ഇന്നും മറക്കാതെ മിസ് കാള്‍ തരുന്ന, മെസ്സേജ് അയക്കുന്ന ബത്ച്ച് മേറ്റ്സ്, എല്ലാം വിശേഷങ്ങളും വിളിച്ചു പറയുന്ന അനിയന്മാരും അനിയത്തിമാരും, അങ്ങനെ ഒരുപാടു പേര്
കൊടൈകനാല്‍ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം ഈ ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകും എന്ന് ഉറപ്പുള്ള രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുകള്‍ തന്നെ എന്റെ സ്വന്തം ചിന്തുവും ഞങ്ങളുടെ മാത്രം ഈനാമ്പേച്ചി സൌമ്യയും
Saturday, August 2, 2008
Subscribe to:
Posts (Atom)